മാതൃ-പുത്രബന്ധം തെളിയിക്കുന്ന സർട്ടഫിക്കറ്റ് വേണം..! എൺപതുകാരിക്ക് നെല്ലിന്‍റെ പണം സപ്ലൈകോ ദേ​ശ​സാ​ത്കൃ​ത ബാ​ങ്കിൽ ഇട്ടു നൽകി;  എഴുപത് കഴിഞ്ഞവർക്ക് പണം നൽകില്ലെന്ന് ബാങ്ക്;  കാരണം കേട്ടാൽ ഞെട്ടും…

ആ​ല​ത്തൂ​ർ: എ​ഴു​പ​ത് വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കു ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന വ്യ​വ​സ്ഥ മൂ​ലം ഒ​ക്ടോ​ബ​റി​ൽ നെ​ല്ല​ള​ന്ന 80 കാ​രി​യാ​യ ക​ർ​ഷ​ക​യ്ക്കു ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ൽനി​ന്ന് പ​ണം കി​ട്ടി​യി​ല്ല. കാ​വ​ശേ​രി ശ്രീ​ല​ക്ഷ്മി​യി​ൽ താ​മ​സി​ക്കു​ന്ന ത​രൂ​ർ കോ​ണി​ക്ക​ലെ​ടം ല​ക്ഷ്മി​ക്കു​ട്ടി നേ​ത്യാ​ർ​ക്കാ​ണ് അ​നു​ഭ​വം. ഒ​ക്ടോ​ബ​ർ 15ന് 1,135 ​കി​ലോ നെ​ല്ല് അ​ള​ന്ന ഇ​വ​ർ​ക്ക് കി​ട്ടാ​നു​ള്ള​ത് 26,445 രൂ​പ​യാ​ണ്. പ്രാ​യാ​ധി​ക്യം വ​ക​വയ്ക്കാ​തെ കാ​വ​ശേരി ലി​ഫ്റ്റ് പാ​ട​ശേ​ഖ​ര​ത്തി​ൽ പാ​ര​ന്പ​ര്യ​മാ​യു​ള്ള കൃ​ഷി നോ​ക്കി ന​ട​ത്തു​ക​യാ​ണി​വ​ർ.

ആ​ല​ത്തൂ​രി​ലെ ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ലാ​ണ് ഇ​വ​ർ​ക്ക് അ​ക്കൗ​ണ്ട്. നെ​ല്ല​ള​ന്ന​തി​നു സ​പ്ലൈ​കോ ന​ൽ​കി​യ പിആ​ർഎ​സുമായി (പാ​ഡി റെ​സീ​റ്റ് ഷീ​റ്റ്)​ ന​വം​ബ​ർ ആ​ദ്യം ബാ​ങ്കി​ൽ എ​ത്തി​യ​പ്പോ​ൾ പ​ണം എ​ത്തി​യി​ട്ടി​ല്ല, ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്, പ​ട്ടി​ക എ​ത്തി​യി​ട്ടി​ല്ല തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് മ​ട​ക്കി​യ​താ​യി ല​ക്ഷ്മി​ക്കു​ട്ടി നേ​ത്യാ​ർ പ​റ​ഞ്ഞു.​ എ​ഴു​പ​ത് വ​യ​സു ക​ഴി​ഞ്ഞ പ്ര​ശ്നം അ​ന്നു​പ​റ​ഞ്ഞി​ല്ല. രോ​ഗ​ബാ​ധി​ത​യാ​യ​തി​നാ​ൽ പി​ന്നീ​ട് പോ​കാ​നുമായില്ല.

ജ​നു​വ​രി 12നു വീ​ണ്ടും ബാ​ങ്കി​ലെ​ത്തി​യ​പ്പോ​ഴാ​ണ്. “പ്രാ​യം പ്ര​ശ്ന​മാ​യ​ത്’. സ​പ്ലൈ​കോ ത​രാ​നു​ള്ള നെ​ല്ലു​വി​ല വാ​യ്പയാ​യാ​ണു ബാ​ങ്ക് ക​ർ​ഷ​ക​നു ന​ൽ​കു​ന്ന​ത്. 70 വ​യ​സു വ​രെ​യേ കാ​ർ​ഷി​ക വാ​യ്പ അ​നു​വ​ദി​ക്കൂ. പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ൽ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശി​ക​ളാ​യ ആ​രെ​ങ്കി​ലും വാ​യ്പത്തു​ക​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണം. അ​തി​നാ​യി മ​ക്ക​ളി​ൽ ആ​രു​ടെ​യെ​ങ്കി​ലും പേ​രി​ൽ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് വേ​ണം. പി​ന്തു​ട​ർ​ച്ചാ​വ​കാ​ശി​യു​ടെ ആ​ധാ​ർ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഫോ​ട്ടോ എ​ന്നി​വ വേ​ണം.

മാ​തൃ-​ പു​ത്രബ​ന്ധം സാ​ക്ഷ്യ​പ്പെ​ടു​ത്താ​ൻ ര​ണ്ടു സാ​ക്ഷി​ക​ളെ​യും ഹാ​ജ​രാ​ക്ക​ണം. ഇ​ത്ര​യും കേ​ട്ട​തോ​ടെ അ​വ​ർ തി​രി​കെ​പ്പോ​ന്നു. മ​ഴ​യും വെ​ള്ള​വും കീ​ട​വും ക​ള​യും ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി അ​തി​ജീ​വി​ച്ചു കൃ​ഷി കൊ​യ്തെ​ടു​ത്ത​തി​നേ​ക്കാ​ൾ പ്ര​യാ​സ​മാ​ണ​ല്ലോ നെ​ല്ല് സ​പ്ലൈ​കോ​യ്ക്കു ന​ൽ​കി​യ​തി​ന്‍റെ വി​ല കി​ട്ടാ​ൻ എ​ന്ന സ​ങ്ക​ട​മാ​ണു ല​ക്ഷ്മി​ക്കു​ട്ടി നേ​ത്യാ​ർ​ക്ക്.

ബാ​ങ്കി​ൽനി​ന്നു കാ​ർ​ഷി​ക വാ​യ്പ​യാ​യാ​ണു നെ​ല്ലി​ന്‍റെ വി​ല അ​ക്കൗ​ണ്ടി​ലേ​ക്കു ന​ൽ​കു​ന്ന​തെ​ന്നും, നി​ല​വി​ൽ കാ​ർ​ഷി​ക വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള ച​ട്ടം പാ​ലി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്തി​ട്ടു​ള്ള​തെ​ന്നു​മാ​ണ് ബാ​ങ്ക് അ​ധി​കാ​രി​ക​ൾ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.ക​ർ​ഷ​ക​ർ​ക്കു ബാ​ങ്ക് ന​ൽ​കു​ന്ന തു​ക​യു​ടെ പ​ലി​ശ സ​ഹി​ത​മു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​രും സ​പ്ലൈ​കോ​യും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ന്നി​രി​ക്കെ ഇ​ത്ത​രം നി​ബ​ന്ധ​ന​ക​ൾ പ​റ​ഞ്ഞു ദ്രോ​ഹി​ക്കു​ന്ന​തു ക​ർ​ഷ​ക​രു​ടെ​യും കൃ​ഷി​യു​ടെ ഉന്മൂ​ലനാ​ശ​ത്തി​ലേ ക​ലാ​ശി​ക്കൂ.

Related posts