നാ​ലും മൂ​ന്നും ഏ​ഴാ​ള്‍ കേ​റും…അ​തി​ല്‍ ഏ​തെ​ങ്കി​ലും ര​ണ്ട് പെ​ണ്ണു​ങ്ങ​ളും കേ​റും ! കോ​ണ്‍​ഗ്ര​സി​ന്റെ വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ അ​ശ്ലീ​ല പ​രാ​മ​ര്‍​ശ​വു​മാ​യി നെ​ന്മാ​റ എം​എ​ല്‍​എ…

കോ​ണ്‍​ഗ്ര​സി​ന്റെ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ അ​സ​ഭ്യ പ​രാ​മ​ര്‍​ശ​വു​മാ​യി നെ​ന്മാ​റ എം​എ​ല്‍​എ കെ ​ബാ​ബു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് എ​തി​രെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ല്‍ ക​യ​റി​യ​തി​നെ​യാ​ണ് എം​എ​ല്‍​എ അ​ശ്ലീ​ല രീ​തി​യി​ല്‍ ചി​ത്രീ​ക​രി​ച്ച​ത്.

സ്ത്രീ​ക​ള്‍ ക​യ​റി​ക്ക​ഴി​ഞ്ഞാ​ലു​ട​നെ അ​വ​രാ സ​മ​ര​ത്തി​ന്റെ മു​മ്പി​ല്‍ നി​ല്‍​ക്കും. അ​ങ്ങ​നെ നി​ന്നാ​ല്‍ ത​ന്നെ അ​വി​ടെ ബാ​രി​ക്കേ​ഡ് തീ​ര്‍​ത്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന് മു​ക​ളി​ലേ​ക്ക് ചാ​ടി​ക്ക​യ​റും. ചാ​ടി​ക്ക​യ​റി മു​ക​ളി​ലെ​ത്തി​യി​ല്ലെ​ങ്കി​ല്‍……….

എ​ത്ര നാ​ണം​കെ​ട്ട സ​മ​ര​ങ്ങ​ളാ​ണി​വി​ടെ​യെ​ന്നു​മാ​യി​രു​ന്നു പ​രാ​മ​ര്‍​ശം.​ആ​ള് വേ​ണ്ടേ, ആ​ളെ കൂ​ട്ട​ണ്ടേ അ​വ​ര്. നി​ങ്ങ​ള്‍ കാ​ണു​ന്നി​ല്ലേ പ്ര​തി​ഷേ​ധം.

ഏ​ഴും മൂ​ന്നും പ​ത്താ​ളു​ണ്ടോ എ​വി​ടെ​യെ​ങ്കി​ലും. നാ​ലും മൂ​ന്നും ഏ​ഴാ​ള്‍ കേ​റും. അ​തി​ല്‍ ഏ​തെ​ങ്കി​ലും ര​ണ്ട് പെ​ണ്ണു​ങ്ങ​ളും കേ​റും എ​ന്നു​മാ​ണ് കെ ​ബാ​ബു പ്ര​സം​ഗി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി നെ​ന്മാ​റ പ​ല്ല​ശ്ശ​ന​യി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ലാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം.

പ​രാ​മ​ര്‍​ശ​ത്തെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ എ​ന്താ​ണ് തെ​റ്റെ​ന്നാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ പ്ര​തി​ക​ര​ണം. അ​വി​ടെ ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും എ​ല്ലാ​വ​രും ക​ണ്ട​ത​ല്ലേ അ​തി​നെ​യ​ല്ലേ ഞാ​ന്‍ സൂ​ചി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം പ​ത്ത​നം​തി​ട്ട​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​നി​ട​യി​ല്‍ വ​നി​താ പ്ര​വ​ര്‍​ത്ത​ക​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ല്‍ ക​യ​റു​വാ​ന്‍ സ​ഹാ​യി​ച്ചി​രു​ന്നു.

ഇ​തി​ന്റെ ചി​ത്രം വ്യാ​പ​ക​മാ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ശ്ലീ​ല രീ​തി​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്റെ ചു​വ​ടു​പി​ടി​ച്ചാ​യി​രു​ന്നു കെ.​ബാ​ബു​വി​ന്റെ പ​രാ​മ​ര്‍​ശം.

Related posts

Leave a Comment