വളരെ രസകരമായി മനകവരുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ആളുകളുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ഒരു നവജാതശിശു ഡോക്ടറുടെ ഗ്ലൗസ് മുറുകെ പിടിച്ചിരിക്കുന്ന അതിമനോഹരമായ വീഡിയോയാണ് തരംഗമാകുന്നത്.
നവജാതശിശു കരയുന്നതിനിടയിലും ഡോക്ടറുടെ കൈയ്യുറ വിടാതെ പിടിച്ചിരിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഈ വീഡിയോയ ഇതിനകം തന്നെ ഇൻസ്റ്റാഗ്രാമിൽ 28 ദശലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. ഇത് കുഞ്ഞുങ്ങളിലെ സ്വാഭാവിക, പാൽമാർ ഗ്രാസ്പ് റിഫ്ലെക്സ് മൂലമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടികാട്ടുന്നു.
ഡോ. ഇസ്ലാം എൽദേഹ് ആണ് സമൂഹ മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. വളരെ മനോഹരമായ നിമിഷമാണെന്ന് പലരും അഭിപ്രായപ്പെട്ടു. കുഞ്ഞ് ഗ്ലൗസ് വിടാൻ തയ്യാറാകാത്തത് കണ്ട് നെറ്റിസൺസ് രസകരമായ കമന്റുകളുമായാണ് രംഗത്തെത്തിയത്.
