ഗോ​ൾ​ഗ​പ്പ ക​ഴി​ച്ച് ഏ​ഴു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം; കൂ​ടെ​ക്ക​ഴി​ച്ച​വ​ർ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ; ക​ച്ച​വ​ട​ക്കാ​ര​ൻ ഒ​ളി​വി​ലെ​ന്ന് പോ​ലീ​സ്

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഗി​രി​ദി ജി​ല്ല​യി​ൽ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര​നി​ൽ​നി​ന്ന് ഗോ​ൾ​ഗ​പ്പ ക​ഴി​ച്ച ഏ​ഴു വ​യ​സു​കാ​ര​നു ദാ​രു​ണാ​ന്ത്യം.ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ​ത്തു​ട​ർ​ന്ന് 18 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗി​രി​ദി​യി​ലെ മു​ഫാ​സി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ലേ​ഡ ബ​ജ്തോ ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഗ്രാ​മ​ത്തി​ലെ​ത്തി​യ ക​ച്ച​വ​ട​ക്കാ​ര​നി​ൽ​നി​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ൾ ഗോ​ൾ​ഗ​പ്പ​യും ചാ​ട്ടും ക​ഴി​ച്ച​ത്.

രാ​ത്രി​യോ​ടെ പ​ല​ർ​ക്കും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യ​പ്പോ​ഴേ​ക്കും കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി.

തു​ട​ർ​ന്ന് ഇ​വ​രെ ഗി​രി​ദി​യി​ലെ സ​ദ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഏ​ഴു വ​യ​സു​കാ​ര​ൻ മ​രി​ച്ച​ത്. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഒ​ളി​വി​ൽ​പോ​യ ക​ച്ച​വ​ട​ക്കാ​ര​നാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

Related posts

Leave a Comment