ഭുവനേശ്വർ: ഒഡീഷയെ ഞെട്ടിച്ച് ഹോസ്റ്റലിൽ ബലാത്സംഗം. തലസ്ഥാനമായ ഭുവനേശ്വറിൽ 67 കാരനായ പലചരക്ക് കടയുടമ തന്റെ കടയോടു ചേർന്നുള്ള വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായാണ് പരാതി.
പ്രതിയായ ദീപക് പ്രധാനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഗംഗാപദ പ്രദേശത്ത് പലചരക്കുകട നടത്തുന്ന പ്രധാൻ, ഏപ്രിൽ 24 ന് ഛത്തീസ്ഗഡിലെ ബിലാസ്പൂർ സ്വദേശിയായ എംബിഎ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായാണ് പരാതി.
അതിജീവിത ഇൻഫോ വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വനിതാ ഹോസ്റ്റലിൽ പുറത്തുനിന്നുള്ള ഒരാൾ എങ്ങനെ പ്രവേശിച്ചുവെന്ന് പോലീസ് അന്വേഷിക്കുന്നു. ചോദ്യംചെയ്യലിനുശേഷം പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ വിടുമെന്ന് പോലീസ് പറഞ്ഞു.
