അശ്ലീല ചിത്രങ്ങളും പ്രചരിപ്പിച്ചു! ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതി കുടുങ്ങി; നെയ്യാറ്റിന്‍കരയില്‍ നടന്ന സംഭവം ഇങ്ങനെ…

നെ​യ്യാ​റ്റി​ന്‍​ക​ര: ട്രെ​യി​ന്‍ യാ​ത്ര​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ക്കു​ക​യും അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ വാ​ട്സ് അ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​വ​ണാ​കു​ഴി താ​ന്നി​മൂ​ട് മ​ണ​ലു​വി​ള വീ​ട്ടി​ല്‍ ര​ഞ്ചു ശി​വ​രാ​ജ (26) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പീ​ഡ​ന​ത്തി​നു ശേ​ഷം പ്ര​തി വി​ദേ​ശ​ത്തേ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് ഫോ​ണി​ലൂ​ടെ പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വാ​ട്സ് അ​പ്പ് ഗ്രൂ​പ്പി​ല്‍ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി നാ​ട്ടി​ലെ​ത്തി​യ വി​വ​രം അ​റി​ഞ്ഞാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts