നീതിക്കായ് തിരുവോണ പട്ടിണി..! : പോ​ലീ​സ് മ​ർ​ദന​ത്തെതു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത വി​നാ​യ​ക​ന്‍റെ കു​ടും​ബ​ത്തി​നു നീ​തി ലഭിക്കാ നായി ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വ ത്തിൽ തിരുവോണദിവസം ഉപവസിക്കുന്നു

തൃ​ശൂ​ർ: പോ​ലീ​സ് മ​ർ​ദന​ത്തെതു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത വി​നാ​യ​ക​ന്‍റെ കു​ടും​ബ​ത്തി​നു നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വോ​ണ​നാ​ളി​ൽ ഉ​പ​വാ​സം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ആ​‌ക‌്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 21 ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ​റേ​ഷ​നു മു​ന്നി​ലാ​ണ് ഉ​പ​വാ​സം ന​ട​ത്തു​ക. വി​നാ​യ​ക​ന്‍റെ കു​ടും​ബ​വും ഉ​പ​വാ​സ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​രാ​ജ് റൗ​ണ്ടി​ൽ വാ​യ് മൂ​ടി​ക്കെ​ട്ടി പ്ര​ക​ട​ന​വും ഉ​ണ്ടാ​യി​രി​ക്കും.

വി​നാ​യ​ക​നെ മ​ർ​ദിച്ച പോ​ലീ​സു​കാ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ക, വി​നാ​യ​ക​ന്‍റെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ഉ​പ​വാ​സ സ​മ​രം. ആ​ക‌്ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷൈ​ജു, എ.​കെ. സ​ന്തോ​ഷ്, ആ​ന​ന്ദ​ൻ വ​ട​ക്കും​ത​ല തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts