ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ച്ചു നി​ർ​ത്തു​ന്ന​തി​നാ​യി അ​രു​വി​ക്ക​ര, നെ​യ്യാ​ർ ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ ഇ​ന്ന് തു​റ​ക്കും

തി​രു​വ​ന​ന്ത​പു​രം: ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ച്ചു നി​ർ​ത്തു​ന്ന​തി​നാ​യി അ​രു​വി​ക്ക​ര, നെ​യ്യാ​ർ ഡാ​മു​ക​ളി​ൽ നി​ന്ന് ഇ​ന്ന് കൂ​ടു​ത​ൽ ജ​ലം തു​റ​ന്നു​വി​ടും. ഇ​തി​നാ​യി രാ​വി​ലെ ഒ​മ്പ​തോ​ടെ അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​ർ 50 സെ​ന്‍റീ​മീ​റ്റ​ർ തു​റ​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ നെ​യ്യാ​ർ ഡാം ​ഷ​ട്ട​റു​ക​ളും ഒ​രി​ഞ്ച് വീ​തം തു​റ​ക്കു​ന്നു​ണ്ട്. ക​ന​ത്ത മ​ഴ പെ​യ്താ​ൽ ഡാം ​പെ​ട്ടെ​ന്നു തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണി​ത്.

വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ നീ​ങ്ങു​ന്ന ന്യൂ​ന​മ​ർ​ദം കേ​ര​ള​ത്തി​ൽ ഇ​ന്നു ശ​ക്ത​മാ​യ മ​ഴ​യ്ക്കു കാ​ര​ണ​മാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ചി​ക്കു​ന്ന​ത്. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. റെ​ഡ് അ​ല​ർ​ട്ട് എ​വി​ടെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts