വാ​ട്‌​സ്ആ​പ് വ​ഴി ഹ​ണി​ട്രാ​പ്! ചാ​റ്റി​ലൂ​ടെ​യും കോ​ളി​ലൂ​ടെ​യും ത​ട്ടി​പ്പ്; അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി; തട്ടിയെടുത്തത് ലക്ഷങ്ങള്‍; തട്ടിപ്പിന്റെ രീതി ഇങ്ങനെ…

കോ​ഴി​ക്കോ​ട് : യു​വ​തീ യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് വാ​ട്‌​സ് ആ​പ്പ് വ​ഴി ഹ​ണി​ട്രാ​പ്പ് . ചാ​റ്റി​ലൂ​ടെ​യും കോ​ളി​ലൂ​ടെ​യും കെ​ണി​യൊ​രു​ക്കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് നൂ​റി​ലേ​റെ പ​രാ​തി​ക​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നാ​ണ് പ​രാ​തി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ അ​തീ​വ​ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും സൈ​ബ​ര്‍ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

വ്യാ​ജ പ്രൊ​ഫൈ​ല്‍ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ട്‌​സ് ആ​പ്പ് ഹ​ണി​ട്രാ​പ്പി​ന് ക​ള​മൊ​രു​ക്കു​ന്ന​ത്. സു​ന്ദ​രി​യാ​യ യു​വ​തി​യു​ടേ​യും യു​വാ​വി​ന്റെ​യും ഫോ​ട്ടോ പ്രൊ​ഫൈ​ലാ​ക്കി​യി​യു​ള്ള അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ആ​ദ്യം സ​ന്ദേ​ശം ല​ഭി​ക്കും.

മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ മെ​സേ​ജു​ക​ള്‍ നി​ര​ന്ത​രം എ​ത്തും. ഇ​തോ​ടെ പ​ല​രും ചാ​റ്റിം​ഗ് ആ​രം​ഭി​ക്കും. പി​ന്നീ​ട് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റും.

സൃ​ഹൃ​ദ ബ​ന്ധം വീ​ഡി​യോ കോ​ളിം​ഗി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ക്കും. വീ​ഡി​യോ കോ​ളിം​ഗ് ന​ഗ്ന​ത കാ​ണി​ച്ചാ​ണ് ഇ​ര​ക​ളെ വ​ഞ്ചി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ പ​ല​പ്പോ​ഴും ഇ​ത്ത​രം വീ​ഡി​യോ​ക​ള്‍ യ​ഥാ​ര്‍​ത്ഥ വീ​ഡി​യോ ആ​യി​രി​ക്കി​ല്ല. ഇ​ത​റി​യാ​തെ​യാ​ണ് പ​ല യു​വ​തീ യു​വാ​ക്ക​ളും ത​ട്ടി​പ്പു​കാ​രു​ടെ ഇ​ര​ക​ളാ​കു​ന്ന​ത്.

വീ​ഡി​യോ കോ​ളിം​ഗ് വ​ഴി ന​ഗ്ന​വീ​ഡി​യോ പ​ക​ര്‍​ത്തു​ന്ന സം​ഘം അ​വ ഉ​പ​യോ​ഗി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തും.

ചാ​റ്റിം​ഗി​ലെ മ​സേ​ജു​ക​ള്‍ കാ​ണി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​വ​രു​ണ്ടെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് വ​ഞ്ച​ന​യി​ല്‍ വ​ന്‍ തു​ക​ക​ള്‍ ന​ഷ്ട​മാ​യി. മാ​ന​ക്കേ​ട് ഭ​യ​ന്ന് പ​ല​രും പ​രാ​തി​പ്പെ​ടാ​റു​മി​ല്ല.

ല​ഭ്യ​മാ​യ പ​രാ​തി​ക​ളി​ല്‍ നി​ന്നും +44 +122 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ നി​ന്നു​ള്ള വാ​ട്‌​സ്ആ​പ് കോ​ളു​ക​ളി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

പ​രാ​തി​ക​ളി​ന്മേ​ല്‍ ഹൈ​ടെ​ക് സെ​ല്ലും സൈ​ബ​ര്‍ സെ​ല്ലു​ക​ളും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​പ​രി​ചി​ത​രു​മാ​യി വാ​ട്‌​സ് ആ​പ്പി​ലൂ​ടെ ചാ​റ്റി​ങ് ന​ട​ത്തു​മ്പോ​ള്‍ ഇ​ത്ത​രം കെ​ണി​യെ​ക്കു​റി​ച്ചു​കൂ​ടി ഓ​ര്‍​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Related posts

Leave a Comment