ഒമ്പതാം വയസുമുതല്‍ അമ്മാവന്‍ ലൈംഗികമായി ചൂഷണം ചെയ്തു ! നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരനെതിരേ ഗുരുതരമായ ആരോപണവുമായി അനന്തിരവള്‍…

നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരന്‍ മിനാസുദ്ദീന്‍ സിദ്ദിഖിക്കെതിരേ ഗുരുതരമായ ലൈംഗിക ആരോപണങ്ങളുമായി അനന്തിരവള്‍ രംഗത്ത്.

കുട്ടിക്കാലം മുതല്‍ അമ്മാവനായ മിനാസുദ്ദീന്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നതായാണ് ഇരുപതുകാരിയായ യുവതി പറയുന്നത്. മിനാസുദ്ദിനെതിരേ യുവതി ഡല്‍ഹി ജാമിയ പോലീസില്‍ പരാതി നല്‍കി.

‘തന്റെ ഒന്‍പതാം വയസ്സു മുതല്‍ അമ്മാവന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തു, മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനാല്‍ എന്റെ നിസ്സഹായാവസ്ഥയും അയാള്‍ ആയുധമാക്കി.’ യുവതി പറഞ്ഞു.

അമ്മാവന്റെ ചൂഷണം സഹിക്കവയ്യാതെ 18-ാം വയസ്സില്‍ കാമുകനൊപ്പം വീടുവിട്ടിറങ്ങിയെന്നും പെണ്‍കുട്ടി പറഞ്ഞു.

നവാസുദ്ദീന്‍ സിദ്ദിഖിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ അഞ്ജലി കിഷോര്‍ സിംഗ് രംഗത്തെത്തിയ സാഹചര്യത്തിലാണ് നവാസുദ്ദീന്റെ സഹോദരനെതിരേ ആരോപണമുയരുന്നതെന്നതും ശ്രദ്ധേയമാണ്.

സിദ്ദിഖിയ്ക്ക് മറ്റു സ്ത്രീകളുമായി അടുപ്പമുണ്ടെന്നാരോപിച്ചാണ് ഭാര്യ അഞ്ജല കിഷോര്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.നടന്റെ സഹോദരന്‍ ഷമാസ് സിദ്ദിഖിക്കെതിരേയും അഞ്ജലി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇതിന് തൊട്ടുപിന്നാലെയായിരുന്നു നവാസുദ്ദീന്‍ സിദ്ദിഖിയുടെ മറ്റൊരു സഹോദരനായ മിനാസുദ്ദീന്‍ സിദ്ദിഖിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി നടന്റെ അനന്തിരവള്‍ രംഗത്ത് വന്നത്.

യുവതിയെ പിന്തുണച്ച് അഞ്ജലിയും രംഗത്തെത്തി. തന്നെപ്പോലെ ഈ പെണ്‍കുട്ടിയും നിശബ്ദമായി ഇരിക്കുകയായിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അഞ്ജലി കുറിച്ചു. അനന്തിരവളുടെ പരാതിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു നവാസുദ്ദീന്റെ പ്രതികരണം.

Related posts

Leave a Comment