മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച നൈ​ജീ​രി​യ​ന്‍ ന​ട​ന്‍ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ല്‍ ! ഇ​യാ​ളു​ടെ കൈ​യ്യി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത് ല​ക്ഷ​ങ്ങ​ളു​ടെ മ​യ​ക്കു​മ​രു​ന്ന്…

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ല്‍ നൈ​ജീ​രി​യ​ന്‍ ന​ട​ന്‍ ക​ര്‍​ണാ​ട​ക​യി​ല്‍ അ​റ​സ്റ്റി​ല്‍. ചെ​ക്കു​മി മാ​ല്‍​വി​ന്‍ (45) ആ​ണ് പി​ടി​യി​ലാ​യ​ത്. മാ​ല്‍​വി​ന്റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന 7.5 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള എം​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ത​മി​ഴ്, ബോ​ളി​വു​ഡ് അ​ട​ക്കം നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ മാ​ല്‍​വി​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴി​ല്‍ സിം​ഹം, വി​ശ്വ​രൂ​പം എ​ന്നി സി​നി​മ​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം കൈ​കാ​ര്യം ചെ​യ്തി​ട്ടി​ട്ടു​ണ്ട്. സി​നി​മ മേ​ഖ​ല​യി​ലെ മാ​ല്‍​വി​ന്റെ ബ​ന്ധം പൊ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

കെ ​ആ​ര്‍ പു​ര​ത്തി​ന് സ​മീ​പം ഭ​ട്ടാ​ര​ഹ​ള്ളി​യി​ല്‍ നി​ന്നാ​ണ് മാ​ല്‍​വി​നെ ക​ര്‍​ണാ​ട​ക പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മെ​ഡി​ക്ക​ല്‍ വി​സ​യി​ലാ​ണ് ഇ​ദ്ദേ​ഹം ഇ​ന്ത്യ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 20 ചി​ത്ര​ങ്ങ​ളി​ല്‍ മാ​ല്‍​വി​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ന്യൂ​യോ​ര്‍​ക്കി​ലും മും​ബൈ​യി​ലും സി​നി​മ അ​ഭി​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ല്‍​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴ്സ് ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment