എന്നെ അവർ കളിയാക്കിയിട്ടാ; സ്കൂൾ വിദ്യാർഥികൾക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതി നിഖിലിനെ കുടുക്കി പോലീസ്

കാ​ട്ടാ​ക്ക​ട: വി​ദ്യാ​ർ​ഥി​ക​ളി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലേ​ക്ക് പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ പ്ര​തി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഉ​ത്ത​രം​കോ​ട് സ്വ​ദേ​ശി​യാ​യ നി​ഖി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ ബോം​ബ് എ​റി​ഞ്ഞ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ബ​സി​ല്‍ വ​ന്നി​റ​ങ്ങി​യ നി​ഖി​ലി​നെ വി​ദ്യാ​ർ​ഥി​ക​ൾ ക​ളി​യാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു.
തു​ട​ർ​ന്ന് സ്ഥ​ല​ത്തു​നി​ന്നു പോ​യ യു​വാ​വ് ബൈ​ക്കി​ൽ തി​രി​കെ​യെ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ ഇ​രു​ന്ന സ്ഥ​ല​ത്തേ​ക്ക് ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു ശേ​ഷം ര​ക്ഷ​പ്പെ​ട്ട നി​ഖി​ലി​നെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും നെ​യ്യാ​ർ ഡാ​മി​ൽ നി​ന്നും പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ബോം​ബെ​റി​ഞ്ഞ സം​ഭ​വം; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശനം നടത്തി
കാ​ട്ടാ​ക്ക​ട: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ബോം​ബേ​റ് ന​ട​ന്ന പ​രു​ത്തി​പ​ള്ളി​യി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കെ.​വി. മ​നോ​ജ് കു​മാ​ർ സ​ന്ദ​ർ​ശി​ച്ചു.

പ​രു​ത്തി​പ്പ​ള്ളി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധി​കൃ​ത​രി​ൽ നി​ന്നുംപി​ടി​എ ഭാ​ര​വാ​ഹി​ക​ളു​മാ​യും ക​മ്മീ​ഷ​ൻ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. തു​ട​ർ​ന്ന് അ​ക്ര​മി ബോം​ബ് പൊ​ട്ടി​യ സ്ഥ​ല​ത്തും ക​മ്മീ​ഷ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി.

കു​ട്ടി​ക​ൾ​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യാ​ൽ കൈ​യും കെ​ട്ടി നോ​ക്കി നി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല. കു​ട്ടി​ക​ൾ​ക്ക് നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് അ​നു​വ​ദി​കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്കൂ​ളു​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ന്ന​താ​യി ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​നും എ​ക്സൈ​സി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment