അങ്ങനെ വിളിക്കുമ്പോള്‍ ഇഷ്ടത്തിനു പകരം ദേഷ്യമാണുണ്ടാകുന്നത് ! ആ വിളി തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് തുറന്നു പറഞ്ഞ് നിഖില വിമല്‍…

ദിലീപ് നായകനായ ലവ് 24*7 എന്ന ചിത്രത്തില്‍ നായികയായെത്തി മലയാളികളുടെ മനംകവര്‍ന്ന താരമാണ് നിഖില വിമല്‍..

ജയറാം നായകനായ ഭാഗ്യദേവത എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ ബാല താരമായിട്ടായിരുന്നു നിഖില സിനിമ അരങ്ങേറ്റം.

ചുരുങ്ങിയ കാലയളവില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നടിയ്ക്കു കഴിഞ്ഞു എന്നത് വലിയൊരു കാര്യമാണ്.

മമ്മൂട്ടിയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രമാണ് നടിയുടേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയത്.

ഇപ്പോഴിതാ ചില അവസരങ്ങളില്‍ താന്‍ നേരിടുന്ന ഒരു അസ്വസ്ഥതയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നിഖില.

ഡിയര്‍ എന്ന മറ്റുള്ളവരുടെ വിളി തനിക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും അത്തരം വിളികള്‍ താന്‍ തീരെ ഇഷ്ടപ്പെടുന്നില്ലെന്നും ഒരു എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ നിഖില വിമല്‍ പറയുന്നു.

താരത്തിന്റെ വാക്കുകളിങ്ങനെ…

ഡിയര്‍ എന്ന വിളി എനിക്ക് തീരെ ഇഷ്ടമല്ല. തീരെ അടുപ്പമില്ലാത്തവര്‍ ഡിയര്‍ എന്ന് വിളിക്കുമ്പോള്‍ വല്ലാതെ ദേഷ്യം വരും.

ഡിയര്‍, ഡാര്‍ലിങ് തുടങ്ങിയ രീതിയില്‍ സംബോധന ചെയ്തു വിളിക്കുന്നത് ഇഷ്ടമല്ല. ആരെങ്കിലും സിനിമയുമായി സമീപിക്കുമ്പോഴോ, അല്ലാതെയുള്ള ഇവന്റ് ഷോകളുമായി ബന്ധപ്പെട്ടൊക്കെ ചിലപ്പോള്‍ ഒരു ഡിയര്‍ വിളിയുണ്ടായേക്കാം.

അതൊക്കെ എനിക്ക് നല്ല ദേഷ്യം തോന്നുന്ന കാര്യമാണ്. ഡിയര്‍ വിളിച്ചതിന്റെ പേരില്‍ ഞാന്‍ ബ്ലോക്ക് ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെ വിളിക്കുന്ന ചിലരോട് തീരെ മിണ്ടാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്.

എന്ത് കൊണ്ടാണെന്ന് അറിയില്ല ചെറുപ്പം മുതല്‍ക്കേ അങ്ങനെയൊരു വിളി എനിക്ക് ഇഷ്ടമല്ല. പേഴ്‌സണലായി നമ്മളോട് അത്ര അടുപ്പമുള്ള ആരെങ്കിലും അങ്ങനെ വിളിച്ചാല്‍ ചിലപ്പോള്‍ ഇത്രയ്ക്കും അസ്വസ്ഥത തോന്നില്ല.

എന്നിരുന്നാലും ആരും എന്നെ ഡിയര്‍ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലാത്ത ഒരാളാണ് ഞാന്‍ എന്നും നിഖില വിമല്‍ പറയുന്നു.

Related posts

Leave a Comment