മാ​റ്റ​മു​ണ്ടെ​ങ്കി​ൽ അ​ത് തീ​രു​മാ​നി​ക്കാ​ൻ പാ​ർ​ട്ടി ഉ​ണ്ട്; വി​മ​ർ​ശി​ക്ക​പ്പെ​ടേ​ണ്ട​യാ​ള​ല്ല മുല്ലപ്പള്ളി; പി​ന്തു​ണ​യു​മാ​യി വിഡി സ​തീ​ശ​ൻ

 


കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ പേ​രി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ.

മു​ല്ല​പ്പ​ള്ളി​ക്കെ​തി​രേ ഇ​തു​വ​രെ ഒ​രു ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടി​ല്ല. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യാ​യി വ​രെ പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശി​ക്ക​പ്പെ​ടേ​ണ്ട​യാ​ള​ല്ല അ​ദ്ദേ​ഹ​മെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കെ​പി​സി​സി അ​ധ്യ​ക്ഷ​നെ മാ​റ്റ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രും ഇ​റ​ങ്ങി​യി​ട്ടി​ല്ല. മാ​റ്റ​മു​ണ്ടെ​ങ്കി​ൽ അ​ത് തീ​രു​മാ​നി​ക്കാ​ൻ പാ​ർ​ട്ടി ഉ​ണ്ടെ​ന്നും സ​തീശ​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment