എത്ര കൂടിയാലും കുടിക്കുമെന്നറിയാം..! എന്നത്തെപ്പോലെയും ബജറ്റ് വന്നു മ​ദ്യ​ത്തി​നും ബി​യ​റി​നും വി​ല ​കൂ​ടി; 400 രൂ​​പ​​വ​​രെ​​യു​​ള്ള മ​​ദ്യ​​ത്തി​​ന് വി​​ല​​യു​​ടെ 200 ശ​​ത​​മാ​​ന​​വും ബി​​യ​​റി​​ന് 100 ശ​​ത​​മാ​​നവും വർധനവ്

തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ദേ​​ശമ​​ദ്യ​​ത്തി​​നും ബി​​യ​​റി​​നും ചെ​​റി​​യ​​തോ​​തി​​ൽ വി​​ല​​കൂ​​ടും. നി​​കു​​തി​​യി​​ൽ വ​​രു​​ത്തി​​യ ചി​​ല മാ​​റ്റ​​ങ്ങ​​ളു​​ടെ ഫ​​ല​​മാ​​ണി​​ത്. ഇ​​ന്ത്യ​​ൻ നി​​ർ​​മി​​ത വി​​ദേ​​ശ​​മ​​ദ്യ​​ത്തി​​നും ബി​​യ​​റി​​നും ഈ​​ടാ​​ക്കു​​ന്ന വി​​ല്പ​​ന നി​​കു​​തി സ​​ർ​​ചാ​​ർ​​ജ്, മെ​​ഡി​​ക്ക​​ൽ​​സെ​​സ്, പു​​ന​​ര​​ധി​​വാ​​സ സെ​​സ്, ടേ​​ണോ​​വ​​ർ ടാ​​ക്സ് എ​​ന്നി​​വ എ​​ടു​​ത്തു​ക​​ള​​ഞ്ഞി​​ട്ട് വി​​ല്പ​​ന നി​​കു​​തി വ​​ർ​​ധി​​പ്പി​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്.

പ​​ല കാ​​ല​​ങ്ങ​​ളി​​ൽ പ​​ല പ​​രി​​പാ​​ടി​​ക​​ൾ​​ക്കും പ​​ണം ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​ണ് ഈ ​​സെ​​സു​​ക​​ൾ ഇ​​വ മാ​​റ്റു​​ന്പോ​​ൾ വ​​രു​​ന്ന വി​​ല്പ​​ന​​നി​​കു​​തി ഇ​​പ്ര​​കാ​​ര​​മാ​​ണ്. 400 രൂ​​പ​​വ​​രെ​​യു​​ള്ള മ​​ദ്യ​​ത്തി​​ന് വി​​ല​​യു​​ടെ 200 ശ​​ത​​മാ​​ന​​വും അ​​തി​​ലേ​​റെ വി​​ല​​യു​​ള്ള​​തി​​ന് 210 ശ​​ത​​മാ​​നം. ബി​​യ​​റി​​ന് 100 ശ​​ത​​മാ​​നം.

സ്കോ​​ച്ച് വി​​സ്കി അ​​ട​​ക്കം ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന വി​​ദേ​​ശ നി​​ർ​​മി​​ത മ​​ദ്യ​​ങ്ങ​​ളു​​ടെ​​യും വൈ​​നി​​ന്‍റെ​​യും വ്യാ​​പാ​​ര​​വും വി​​പ​​ണ​​ന​​വും ബി​​വ​​റേ​​ജ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്ന് ബ​​ജ​​റ്റ് പ്ര​​സം​​ഗ​​ത്തി​​ൽ ധ​​ന​​മ​​ന്ത്രി ഡോ. ​​തോ​​മ​​സ് ഐ​​സ​​ക് അ​​റി​​യി​​ച്ചു. അ​​ന​​ധി​​കൃ​​ത വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം എ​​ന്ന് മ​​ന്ത്രി പ​​റ​​യു​​ന്നു. പ്ര​​യോ​​ഗ​​ത്തി​​ൽ സ്കോ​​ച്ച് അ​​ട​​ക്ക​​മു​​ള്ള​​വ​​കൂ​​ടി ​പെ​​ടു​​ത്തി ബി​​വ​​റേ​​ജ​​സി​​ന്‍റെ വ്യാ​​പാ​​ര​​വും വ​​രു​​മാ​​ന​​വും വ​​ർ​​ധി​​പ്പി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം.

ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന വി​​ദേ​​ശ മ​​ദ്യ​​ത്തി​​ന് 78 ശതമാ​​ന​​വും വൈ​​നി​​ന് 25 ശ​​ത​​മാ​​ന​​വു​​മാ​​ണ് വി​​ല്പ​​ന നി​​കു​​തി. നി​​കു​​തി ക​​ണ​​ക്കാ​​ക്കാ​​ൻ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ഇ​​ല്ലാ​​തെ വി​​ദേ​​ശ​​മ​​ദ്യം കെ​​യ്സ് ഒ​​ന്നി​​ന് 6000 രൂ​​പ​​യാ​​ണ് വി​​ല​​യാ​​യി നി​​ശ്ച​​യി​​ച്ച​​ത്.

വൈ​​ൻ കെ​​യ്സി​​ന് 3000 രൂ​​പ​​യാ​​ണ് വി​​ല​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. പു​​റ​​മേ വി​​ദേ​​ശ​​മ​​ദ്യം പ്രൂ​​ഫ് ലി​​റ്റ​​ർ ഒ​​ന്നി​​ന് 87.70 രൂ​​പ പ്ര​​ത്യേ​​ക ഫീ​​സ് ഉ​​ണ്ട്. വൈ​​ന്‍ ബ​​ൾ​​ക്ക് ലി​​റ്റ​​റി​​ന് 1.25 രൂ​​പ​​യാ​​ണ് പ്ര​​ത്യേ​​ക ഫീ​​സ്. ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന വി​​ദേ​​ശമ​​ദ്യ​​ത്തി​​ൽനി​​ന്ന് 60 കോ​​ടി രൂ​​പ​​യു​​ടെ നി​​കു​​തി വ​​രു​​മാ​​നം ക​​ണ​​ക്കാ​​ക്കു​​ന്നു.

Related posts