കളക്ടറാകാന്‍ ഞാന്‍ തയ്യാറാണ് ! എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍; നിര്‍മലയുടെ പ്രതിഷേധ വീഡിയോ തരംഗമാകുന്നു…

ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി മധ്യപ്രദേശില്‍ നടക്കുന്ന സമരത്തിലെ പ്രതിനിധിയായ നിര്‍മല ചൗഹാന്റെ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നു.

”ഞങ്ങളുടെ ആവശ്യങ്ങള്‍ അദ്ദേഹം അംഗീകരിച്ചില്ലെങ്കില്‍ കലക്ടറാകാന്‍ ഞാന്‍ തയ്യാറാണ്. എന്തിനാണ് ഇങ്ങനെ ഒരു സര്‍ക്കാര്‍ യാചിക്കുകയാണ്. ഞങ്ങളെ പോലെയുളളവര്‍ക്കായി എന്തെങ്കിലും ചെയ്യൂ. ഞങ്ങള്‍ ആദിവാസികള്‍ ഒരുപാട് ദൂരെ നിന്നും വരുന്നവരാണ്. ഞങ്ങള്‍ക്ക് ഇത് എത്രമാത്രം വിലയേറിയതാണെന്ന് നിങ്ങള്‍ക്കറിയാമോ? 20കാരിയായ നിര്‍മല ഭരണകൂടത്തോടു ചോദിക്കുന്നു.

ഗോത്രവര്‍ഗക്കാരുടെ ഉന്നമനത്തിനെന്ന പേരില്‍ സ്ഥാപിച്ച വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറുടെ വസന്തിയിലേക്ക് നിര്‍മല ഉള്‍പ്പെടുന്ന വിദ്യാര്‍ഥി സംഘം പ്രതിഷേധം നടത്തിയിരുന്നു.

കലക്ടറെ കാണാന്‍ പോലീസിനോട് ആവശ്യപ്പെടുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ജബ്‌വ ഗവണ്‍മെന്റ് കോളേജിലെ ഒന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥിയാണ് നിര്‍മല. തനിക്കു വേണ്ടി മാത്രമല്ല, തന്നെ പോലെയുളള നിരവധി പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഈ പ്രതിഷേധമെന്ന് നിര്‍മല പറയുന്നു.

Related posts

Leave a Comment