തൃശൂരിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് എ​ട്ടു പേ​ർ​ക്കു പ​രി​ക്ക്; അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറിലെ ഒരാളുടെ നില ഗുരുതരം


വ​ട​ക്കാ​ഞ്ചേ​രി: ഡി​വൈ​ൻ ആ​ശു​പ​ത്രി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം പു​ഴ​പ്പാ​ല​ത്ത് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​കു​ട്ടി​ക​ള​ട​ക്കം എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. രാ​ത്രി 12.15ഓ​ടെ​യാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ചേ​ല​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ വെ​ങ്ങാ​നെ​ല്ലൂ​ർ ചെ​ർ​ള​ങ്ങാ​ട് അ​ഭി​ലാ​ഷ് (34), അ​ശ്വ​തി (26), കൃ​ഷ്ണാ​ങ്ക് (5), അ​ദ്രി​നി (3)എ​ന്നി​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ക​ർ​ണാ​ക​ട സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് അ​യ്യ​പ്പ​ഭ​ക്ത​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തി​ൽ ഒ​രു അ​യ്യ​പ്പ​ഭ​ക്ത​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ൽ​നി​ന്ന് ശ​ബ​രി​മ​ല​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച കാ​റും ചേ​ല​ക്ക​ര​യി​ൽ നി​ന്നു​ള്ള കു​ടും​ബം സ​ഞ്ചാ​രി​ച്ചി​രു​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു കാ​റു​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യും ഗ​താ​ഗ​ത ത​ട​സം നീ​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment