തളരരുത് മക്കളെ..! ആദ്യം സ്ത്രീകള്‍ മാനി ക്കപ്പെടേണ്ടത് കുടുംബങ്ങളിൽ നിന്നാവണം; പ്രശ്‌നങ്ങളില്‍ തളരാതിരിക്കാൻ നമുക്ക് കഴിയണമെന്ന് നിഷാ ജോസ് കെ. മാണി

nisha-josekmani-lചങ്ങനാശേരി: സ്ത്രീകള്‍ സമൂഹത്തില്‍നിന്നും ഊര്‍ജ്ജം സമാഹരിക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകയായ നിഷ ജോസ് കെ. മാണി. അന്താരാഷ്ട്ര വനിതാദിന ത്തോടനുബന്ധിച്ച് ചാസിന്റെ നേതൃത്വത്തില്‍ അതിരൂപതാ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച വനിതാ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.

സമൂഹത്തിലെ ഇടപെടലുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. ആദ്യം സ്ത്രീകള്‍ മാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതും കുടുംബങ്ങളിലാവണം. പ്രശ്‌നങ്ങളില്‍ തളരാതെ സമൂഹത്തില്‍ ശിരസുയര്‍ത്തിനടക്കുവാന്‍ നമുക്ക് കഴിയണമെന്നും നിഷ പറഞ്ഞു.

അതിരൂപതാ വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷതവഹിച്ചു. ചാസ് ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോര്‍ജ് മാന്തുരുത്തില്‍, പ്രോഗാം ഡയറക്ടര്‍ ജോസ് പുതുപ്പള്ളി, ടോമി കണയംപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts