യുവാവിനെ രണ്ട് തവണ ബലാത്സംഗം ചെയ്ത യുവതിയ്‌ക്കെതിരെ കേസ്! കുറ്റം നിഷേധിക്കാന്‍ പോലും കോടതി അനുവാദം നല്‍കിയില്ല; പ്രതിയെ കാണാന്‍ കോടതിപരിസരത്ത് വന്‍ജനക്കൂട്ടം

PAY-HSR_NEC_070317Brennan_01സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും പീഡനങ്ങളും ഏറി വരുന്ന കാലമാണിതെങ്കിലും കാലം മാറിയ കൂട്ടത്തില്‍ ഇവിടെയും മാറ്റങ്ങള്‍ വന്നിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന വാര്‍ത്തയാണ് അമേരിക്കയില്‍ നിന്ന് വന്നിരിക്കുന്നത്. യുവാവിനെ രണ്ടുതവണ ബലാത്സംഗം ചെയ്ത കേസിലാണ് 26-കാരിയെ കോടതിയില്‍ ഹാജരാക്കിയത്. ലണ്ടനിലെ സൗത്ത് ഷീല്‍ഡ്സില്‍നിന്നുള്ള കാത്തി ബ്രെണ്ണനെതിരായ വിചാരണയാണ് ന്യൂകാസില്‍ ക്രൗണ്‍ കോടയിയില്‍ ആരംഭിച്ചത്. ജനുവരിയിലാണ് ഇവര്‍ യുവാവിനെ ബലാത്സംഗത്തിനിരയാക്കിയത്. കുറ്റം നിഷേധിക്കാനോ മറ്റോ കോടതി അനുമതി നല്‍കിയില്ല.

വിചാരണയുടെ ഭാഗമായി യുവതിയുടെ പേര് സ്ഥിരീകരിക്കല്‍മാത്രമാണ് ആദ്യദിനം നടന്നത്. വിചാരണ നാലുദിവസമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് പ്രോസിക്യൂട്ടര്‍ ജൂലി ക്ലെമിസ്റ്റണ്‍ പറഞ്ഞു. ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലായ യുവതിയെക്കാണാന്‍ ന്യൂകാസില്‍ കോടതിയില്‍ ധാരളം പേരെത്തിയിരുന്നു. ബ്രെണ്ണന് ജാമ്യമനുവദിച്ച കോടതി സെപ്റ്റംബര്‍ 25ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് ഉത്തരവിട്ടു. അന്നേ ദിവസം കോടതിയില്‍ ഹാജരാകണമെന്ന് ബ്രെണ്ണനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനിരയായ യുവാവിന്റെ വിവരങ്ങളോ ആക്രമണത്തിന്റെ മറ്റ് വിശദാംശങ്ങളോ കോടതി പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബര്‍ 25ന് വിചാരണ ആരംഭിക്കുമ്പോള്‍ തീര്‍ച്ചയായും ഹാജരാകാമെന്ന ഉറപ്പിലാണ് ബ്രെണ്ണന് ജാമ്യം അനുവദിച്ചിട്ടുള്ളത്. അതേസമയം കോടതിയിലും പരിസരപ്രദേശങ്ങളിലുമായി വന്‍ജനസമൂഹമാണ് യുവതിയെ കാണാനായി തടിച്ചുകൂടിയിരുന്നത്.

Related posts