ക്രിമിനലുകളുടെയും കാമം തേടിയെത്തുന്നവരുടെയും സുഖവാസകേന്ദ്രം, മദ്യവുമായെത്തുന്നവരെ സല്‍ക്കരിക്കാന്‍ ഭാര്യഭര്‍ത്താക്കന്മാരുടെ ഒത്താശ, കേരളത്തിലെ കാമത്തിപ്പുരയായി ശെല്‍വപുരം

shelvapuramശെല്‍വപുരം, വാളയാറില്‍ രണ്ടു സഹോദരിമാര്‍ പീഡനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത് ഇവിടെയാണ്. പാലക്കാട് നിന്നും തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ഒരു കുഗ്രാമം. സിനിമകളിലെല്ലാം കാണുന്നതുപോലെ കൊച്ചുകൊച്ചു ഓലപ്പുരകളും ഒറ്റമുറി വീടുകളും. പാലക്കാട് ടൗണിലെ സകല ക്രിമിനലുകളും എന്തെങ്കിലും കേസുണ്ടായാല്‍ ഒളിസങ്കേതമായി തെരഞ്ഞെടുക്കുന്നത് ശെല്‍വപുരത്തെയാണ്. കൂലിപ്പണിക്കാരാണ് ഇവിടത്തെ ഗ്രാമവാസികളിലേറെയും. അതിലും നല്ലത് മദ്യപാനികളായ, ലഹരി തലയ്ക്കു പിടിച്ച ആണ്‍പെണ്‍ ജീവിതങ്ങളെന്നു പറയുന്നതാകും ശരി. പോലീസിനെയും എതിര്‍ചേരിയിലുള്ളവരെയും പേടിച്ച് ഒളിക്കാനെത്തുന്ന ക്രിമിനലുകളെ ഇവിടെയുള്ളവര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും.

വീടുകളിലേറെയും ഒറ്റമുറിയാണ്. ഭാര്യയും ഭര്‍ത്താവും മക്കളുമെല്ലാം ഇവിടെയാണ് താമസം. ഇങ്ങനെയുള്ള ഒരു ഒറ്റമുറി വീട്ടിലായിരുന്നു ഹൃത്വികയും ശരണ്യയും താമസിച്ചിരുന്നത്. ഇവരുടെ അമ്മ ഭാഗ്യവതിയും രണ്ടാം ഭര്‍ത്താവ് ഷാജിയും ലഹരിക്ക് അടിമകളെന്ന് അയല്‍ക്കാര്‍ രാഷ്ട്രദീപിക റിപ്പോര്‍ട്ടറോട് പറഞ്ഞുതന്നു. പല ദിവസങ്ങളിലും അപരിചിതരുടെ സാന്നിധ്യമുണ്ടായിരുന്നു താനും. ഷാജിയും ഭാഗ്യവും രാവിലെ കൂലിപ്പണിക്കു പോകുന്ന അവസരങ്ങളിലെല്ലാം വീട്ടില്‍ പെണ്‍കുട്ടികള്‍ തനിച്ചായിരിക്കും. ഷാജിയുടെ അമ്മയും ഇളയകുട്ടിയും പലപ്പോഴും പുറത്തായിരിക്കും. ഈ സന്ദര്‍ഭം മുതലെടുത്ത് വീട്ടില്‍ കയറിയിറങ്ങിയവര്‍ പലപ്പോഴും കുട്ടികളെ ദുരുപയോഗം ചെയ്തതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒരു വര്‍ഷമായി ഭാഗ്യത്തിന്റെ നേതൃത്വത്തില്‍ പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ സാക്ഷിയാക്കി നടന്ന മദ്യപാന സദസുകള്‍, അതിനായി വന്നുപോയ അപരിചിതര്‍… ഇതിനെല്ലാം അവസരം ഒരുക്കിയ രണ്ടാനച്ഛന്‍ ഷാജിയും അമ്മ ഭാഗ്യവും അറിഞ്ഞോ അറിയാതെയോ അതിലെ കണ്ണിയായി. മൂത്തകുട്ടിയെ പീഡിപ്പിച്ച മധുവും ഇങ്ങനെ മദ്യപാന സദസുകളിലൂടെ വീട്ടുകാരുമായി ചങ്ങാത്തം കൂടിയ ആളാണ്. പലപ്പോഴായി മധു മകളെ ലൈംഗികമായി പീഡിപ്പിപ്പിച്ചിട്ടുണ്ടെന്നാണ് അമ്മ ഭാഗ്യം പറയുന്നത്. രണ്ടാനച്ഛനായ ഷാജി കാലിന് പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് ബന്ധുവായ മധു മൂത്തമകളായ ഹൃത്വികയെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍വച്ച് പീഡിപ്പിച്ചതത്രേ. ഇതിലും ഞെട്ടിക്കുന്ന മറ്റൊരു കാര്യം മധു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടും അമ്മയായ ഭാഗ്യം പിന്നീട് ഇയാള്‍ വീട്ടില്‍ വരുന്നത് തടഞ്ഞില്ലെന്നതാണ്. പല രാത്രികളിലും ഭാഗ്യത്തിനും ഷാജിക്കും ലഹരി എത്തിച്ചു നല്കിയിരുന്നത് മധുവാണെന്നത് കുറ്റകൃത്യത്തിന്റെ ആഴം വ്യക്തമാക്കുന്നു.

Related posts