ഇരുപത്തഞ്ചാം ജന്മദിനത്തിന് 11 ദിവസം മാത്രം! മലയാളി ബിടെക് വിദ്യാര്‍ഥി നിതിന്‍ ഗോപിനാഥ് കാനഡയില്‍ മുങ്ങിമരിച്ച നിലയില്‍

ഓന്റാരിയോ : ഒന്റാരിയോ മേഖലയില്‍ താമസിക്കുന്ന മലയാളി ബിടെക് വിദ്യാര്‍ത്ഥി നിതിന്‍ ഗോപിനാഥ് (25) റിച്ച്മണ്ട് ഹില്‍ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിംമ്മിംഗ് പൂളില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തി.

ബിടെക് പൂര്‍ത്തിയാക്കിയശേഷം ഉപരിപഠനത്തിനായി മൂന്നു വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയിലേക്കു പോയത്. പഠനത്തിനുശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു.

കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിനാഥന്റെ മകനാണ്. ബുധനാഴ്ച രാവിലെ നിതിന്‍ അച്ഛനെ ഫോണില്‍ വിളിച്ചിരുന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്‌സാണ് വിവരം നാട്ടില്‍ അറിയിച്ചത്.

മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. ഇരുപത്തഞ്ചാം ജന്മദിനത്തിന് 11 ദിവസം മാത്രം ശേഷിക്കെയാണ് മരണം. സ്വാഭാവിക മരണമാണോ എന്ന സംശയമാണ്.

കാനഡയിലെ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഏത് സാഹചര്യത്തിലാണ് മരണമെന്നതില്‍ വ്യക്തമല്ല .

ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നും നിതിന് ഇല്ല. ഇതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനു ഓന്റാരിയോ മലയാളി സമാജം ഗോഫണ്ട മി അക്കൗണ്ട് ഓപ്പണ്‍ ചെയ്തിട്ടുണ്ട്
Fundraising for Nithin Gopinath, GOFUNDME.COM

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍

Related posts

Leave a Comment