ഇനി കോടതി കയറേണ്ടി വരും; നി​യ​മ ലം​ഘ​ന​ത്തി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​നി കോ​ട​തി​ നടപടികൾ കൂടി നേരേണ്ടി വരുമെന്ന്  പോലീസ്

ച​വ​റ : നി​യ​മ ലം​ഘ​ന​ത്തി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​മാ​യി ച​വ​റ പോ​ലീ​സ് രം​ഗ​ത്തു​വ​ന്നു. അ​മി​ത​വേ​ഗ​ത, ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ട്രി​പ്പി​ൾ പോ​കു​ന്ന​വ​ർ , മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ൽ തു​ട​ങ്ങി നി​യ​മ ലം​ഘ​നം ന​ട​ത്തി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​രാ​ണ് പി​ടി​ക്ക​പ്പെ​ട്ടാ​ൽ കോ​ട​തി ക​യ​റേ​ണ്ട​ത്.

നേ​രത്തെ ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രെ സ്റ്റേ​ഷ​നി​ൽ കൊ​ണ്ട് വ​ന്ന് പി​ഴ ഒ​ടു​ക്കി വി​ടു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​നി മു​ത​ൽ വാ​ഹ​നം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ലും മ​റ്റും സ്ഥാ​പി​ച്ചി​ട്ടു​ള്ള കാ​മ​റ​ക​ൾ വ​ഴി വാ​ഹ​ന ന​മ്പ​ർ എ​ടു​ത്ത് വീ​ടു​ക​ളി​ൽ പോ​ലീ​സ് എ​ത്തി വാ​ഹ​നം ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കും.<br> തു​ട​ർ​ന്ന് വാ​ഹ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും .അ​പ​ക​ട​ങ്ങ​ളും മ​റ്റ് ഇ​ത​ര​കേസു​ക​ളും കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​ന​ട​പ​ടി

Related posts