​കെഎസ്ആർടിസി ബസി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്ത റി​ട്ടയേർഡ് ജ​യി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

വെ​ഞ്ഞാ​റ​മൂ​ട്: ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യെ ശ​ല്യം ചെ​യ്ത സം​ഭ​വ​ത്തി​ൽ റി​ട്ട. ജ​യി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കി​ളി​മാ​നൂ​ർ ഊ​മ​ൻ​പ​ള്ളി​ക്ക​ര സ്വ​ദേ​ശി സ​ലിമി​നെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് സം​ഭ​വം.

ക​ഴ​ക്കൂ​ട്ട​ത്തു നി​ന്നും വെ​ഞ്ഞാ​റ​മൂ​ട്ടി​ലേ​ക്ക് പോയ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യെ ഇ​തേ ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന സ​ലിം ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

ബ​സ് വെ​ഞ്ഞാ​റ​മൂ​ട്‌ സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞു വ​യ്ക്കു​ക​യും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് എ​സ്ഐ എം.​സ​ഹി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ം ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്തു.

Related posts