കൊ​റോ​ണ​യി​ൽ പി​ട​ഞ്ഞ് ഞ​ണ്ട്… കയറ്റുമതി നിലച്ചു, സാധനം സുലഭവും; വി​ല 200 മാ​ത്രം

കൊ​ച്ചി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ചൈ​ന മ​ൽ​സ്യ ഇ​റ​ക്കു​മ​തി നി​റു​ത്തി​യ​ത് കേ​ര​ള​ത്തി​ൽ ഞ​ണ്ടി​ന്‍റെ വി​ല കു​ത്ത​നെ ഇ​ടി​യാ​ൻ കാ​ര​ണ​മാ​യി. കി​ലോ​ഗ്രാ​മി​ന് 1250 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഞ​ണ്ടി​ന്‍റെ ഇ​പ്പോ​ഴ​ത്തെ വി​ല 200-250 രൂ​പ മാ​ത്രം. ക​യ​റ്റു​മ​തി നി​റു​ത്തി​യ​തോ​ടെ സാ​ധ​നം സു​ല​ഭ​മാ​കു​ക​യും വി​ല വ​ലി​യ തോ​തി​ൽ കു​റ​യു​ക​യു​മാ​യി​രു​ന്നു.

ഞ​ണ്ടി​നൊ​പ്പം കൊ​ഴു​വ, അ​യ​ല തു​ട​ങ്ങി​യ മ​ൽ​സ്യ​ങ്ങ​ളും ചൈ​ന​യി​ലേ​യ്ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ദു​ബാ​യ്, സി​ങ്ക​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്കും കേ​ര​ള​ത്തി​ൽ നി​ന്ന് മീ​ൻ ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ കൂ​ടു​ത​ലും ചൈ​ന​യി​ലേ​യ്ക്കാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 700 കോ​ടി രൂ​പ​യു​ടെ മ​ൽ​സ്യ​മാ​ണ് കേ​ര​ള​ത്തി​ൽ നി​ന്ന് ചൈ​ന​യി​ൽ എ​ത്തി​യ​ത്.

Related posts

Leave a Comment