കൊറോണ കൂടുതൽ രാജ്യങ്ങളിലേക്ക്; വുഹാനിൽ 32 മലയാളി വിദ്യാർഥികൾ കുടുങ്ങി; വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറു കടന്നു

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്കു പടരുന്നു. ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ കാനഡ, ശ്രലങ്ക, കംബോഡിയ, വിയറ്റ്നാം, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറു കടന്നു. ചൈനയിൽ മാത്രം 4500 പേർക്ക് രോഗം സ്ഥിരീകരിച്ചു.

അതേസമയം ചൈനയിലെ വുഹാനിൽ കുടങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ മടക്കിയെത്തിക്കാൻ പ്രത്യേക വിമാനം അയയ്ക്കാൻ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് സർക്കാർ ചൈനയുടെ സഹായം തേടും. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹിയിൽ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ കഴിയുന്നവരെ മടക്കിയെത്തിക്കാനാണ് ശ്രമം.

വുഹാൻ പ്രവിശ്യയിൽ 34 മലയാളികൾ ഉൾപ്പെടെ 64 ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. ഗതാഗത സൗകര്യം നിലച്ചതോടെ അവർ പ്രതിസന്ധിയിലായി. ഇവരെ ഉടനെ മടക്കിക്കൊണ്ടു വരാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.

Related posts

Leave a Comment