യു​എ​പി​എ നിലനിൽക്കുന്നു; മാ​വോ​യി​സ്‌​റ്റ്‌ ബ​ന്ധം ആ​രോ​പി​ച്ചു അറസ്റ്റിലായ വി​ദ്യാ​ർ​ഥി​ക​ളു​ടെ ജാ​മ്യ ഹ​ർ​ജി ത​ള്ളി; പ്ര​തി​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെന്ന് പ്രോ​സി​ക്യൂ​ഷ​ൻ


കോ​ഴി​ക്കോ​ട്‌: മാ​വോ​യി​സ്‌​റ്റ്‌ ബ​ന്ധം ആ​രോ​പി​ച്ചു പോ​ലീ​സ്‌ അ​റ​സ്റ്റ് ചെ​യ്‌​ത ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ക​ണ്ണൂ​ർ പാ​ല​യാ​ട്ടെ സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സ്‌ നി​യ​മ​വി​ദ്യാ​ർ​ഥി കോ​ഴി​ക്കോ​ട്‌ തി​രു​വ​ണ്ണൂ​ർ പാ​ലാ​ട്ട്‌​ന​ഗ​ർ മ​ണി​പ്പൂ​രി വീ​ട്ടി​ൽ അ​ല​ൻ ഷു​ഹൈ​ബ്‌ (20) , ക​ണ്ണൂ​ർ സ്‌​കൂ​ൾ ഓ​ഫ്‌ ജേ​ർ​ണ​ലി​സം വി​ദ്യാ​ർ​ഥി ഒ​ള​വ​ണ്ണ മൂ​ർ​ക്ക​നാ​ട്‌ പാ​ന​ങ്ങാ​ട്ടു​പ​റ​മ്പ്‌ കോ​ട്ടു​മ്മ​ൽ വീ​ട്ടി​ൽ താ​ഹ ഫൈ​സ​ൽ (24) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണു യു​എ​പി​എ പ്ര​ത്യേ​ക കോ​ട​തി കൂ​ടി​യാ​യ പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ്‌ കോ​ട​തി ത​ള്ളി​യ​ത്.

യു​എ​പി​എ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ജാ​മ്യം ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​നും വാ​ദി​ച്ചു. പ്ര​തി​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം പ്ര​തി​ക​ളെ കാ​ണാ​ൻ അ​ഭി​ഭാ​ഷ​ക​ർ​ക്ക് കോ​ട​തി അ​നു​മ​തി ന​ൽ​കി. യു​വാ​ക്ക​ളെ ജ​യി​ലി​ല്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഭാ​ഗം അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.

ക​ള്ള​ക്കേ​സ്‌ ച​മ​ച്ച​താ​ണെ​ന്നും മാ​വോ​യി​സ്റ്റ് ബ​ന്ധ​മെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ വാ​ദി​ച്ചിരുന്നു. വെ​ള്ളി​യാ​ഴ്‌​ച​യാ​ണു മാ​വോ​യി​സ്റ്റ് അ​നു​ഭാ​വി​ക​ളാ​ണെ​ന്ന കു​റ്റം ചു​മ​ത്തി പ​ന്തീ​രാ​ങ്കാ​വ്‌ പോ​ലീ​സ്‌ പ്ര​തി ക​ളെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്‌.

Related posts