നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് പൂ​രം പ്രാ​യോ​ഗി​ക​മ​ല്ല; തൃ​ശൂ​ര്‍ പൂ​രം മാ​റ്റി​വയ്​ക്ക​ണമെന്ന ആവശ്യവുമായി സ​ര്‍​ക്കാ​രി​ന് സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​ത്ത്

തൃ​ശൂ​ര്‍: കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് തൃ​ശൂ​ര്‍ പൂ​രം മാ​റ്റി​വയ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ന് സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​ത്ത്.

കെ.​ജി. ശ​ങ്ക​ര​പ്പി​ള്ള, വൈ​ശാ​ഖ​ന്‍, ക​ല്‍​പ്പ​റ്റ നാ​രാ​യ​ണ​ന്‍, കെ. ​വേ​ണു തു​ട​ങ്ങി​യ സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​ത്ത് ന​ല്‍​കി​യ​ത്. 34 സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​ത്തി​ല്‍ ഒ​പ്പി​ട്ട​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് പൂ​രം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൂ​രം ന​ട​ത്തു​ന്ന​ത് അ​നു​ചി​ത​മാ​ണ്. അ​തു​കൊ​ണ്ട് സ​ര്‍​ക്കാ​രും പൂ​രം സം​ഘാ​ട​ക​രും ഇ​തി​ല്‍​നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യാ​ണ് ക​ത്തി​ലു​ള്ള​ത്.

കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പൂ​ര​ത്തി​ന് സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ഞാ​യ​റാ​ഴ്ച പാ​റ​മേ​ക്കാ​വ് തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി തി​ങ്ക​ളാ​ഴ്ച യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment