മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷണം! നൊവാവാക്സ് വാക്സിൻ ബ്രിട്ടീഷ് വൈറസിനെതിരേ ഫലപ്രദം; ഫലക്ഷമത ഇങ്ങനെ…

ല​ണ്ട​ൻ: അ​മേ​രി​ക്ക​യി​ലെ നൊ​വാ​വാ​ക്സ് ക​ന്പ​നി വി​ക​സി​പ്പി​ച്ച വാ​ക്സി​ൻ കോ​വി​ഡ് രോ​ഗാ​ണു​വി​ന്‍റെ ബ്രി​ട്ടീ​ഷ് വ​ക​ഭേ​ദ​ത്തി​നെ​തി​രേ ഫ​ല​പ്ര​ദ​മാ​ണെ​ന്നു തെ​ളി​ഞ്ഞു.

ബ്രി​ട്ട​നി​ൽ ന​ട​ത്തി​യ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ൽ, വാ​ക്സി​ൻ സാ​ധാ​ര​ണ വൈ​റ​സി​നെ​തി​രേ 89.3ഉം ​ബ്രി​ട്ടീ​ഷ് വ​ക​ഭേ​ദം വൈ​റ​സി​നെ​തി​രേ 86ഉം ​ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണു ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദം വൈ​റ​സി​നെ ചെ​റു​ക്കു​ന്ന​തി​ൽ 60 ശ​ത​മാ​നം ഫ​ല​ക്ഷ​മ​ത​യേ ഉ​ള്ളൂ. 18നും 84​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 15,000 പേ​രാ​ണു പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

മ​റ്റു വാ​ക്സി​നു​ക​ളെ​പ്പോ​ലെ ര​ണ്ടു ഡോ​സു​ക​ളാ​യി​ട്ടാ​ണു നൊ​വാ​വാ​ക് സും കു​ത്തി​വ​യ്ക്കേ​ണ്ട​ത്. അ​തേ​സ​മ​യം, ഒ​ക്സ് ഫെ​ഡ്(​ഇ​ന്ത്യ​യി​ലെ കോ​വി​ഷീ​ൽ​ഡ്) വാ​ക്സി​ൻ പോ​ലെ സാ​ധാ​ര​ണ റെ​ഫ്രി​ജ​റേ​റ്റ​റി​ൽ സൂ​ക്ഷി​ക്കാ​മെ​ന്ന​തി​നാ​ൽ വി​ത​ര​ണം ചെ​യ്യാ​ൻ എ​ളു​പ്പ​മാ​ണ്.

ഈ ​വ​ർ​ഷം മ​ധ്യ​ത്തോ​ടെ നൊ​വാ​വാ​ക്സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യാ​നാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. ആ​റു കോ​ടി​ഡോ​സു​ക​ൾ​ക്കു ബ്രി​ട്ട​ൻ ഓ​ർ​ഡ​ർ ന​ല്കി​യി​ട്ടു​ണ്ട്. ഫൈ​സ​ർ – 95 ശ​ത​മാ​നം, മോ​ഡേ​ണ-92 ശ​ത​മാ​നം, ഒാ​ക്സ്ഫെ​ഡ് – 70 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു വാ​ക്സി​നു​ക​ളു​ടെ ഫ​ല​ക്ഷ​മ​ത.

Related posts

Leave a Comment