എൻആർസി: പഴയ രേഖകൾ ആവശ്യപ്പെടുന്നതിലൂടെ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: പൗരത്വം തെളിയിക്കാൻ പഴയ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നതിലൂടെ ഒരു ഇന്ത്യക്കാര നെയും ഉപദ്രവിക്കില്ലെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ജ​ന​ന തീ​യ​തി​യോ ജ​ന​ന സ്ഥ​ല​മോ അ​ല്ലെ​ങ്കി​ൽ ഇവ ര​ണ്ടും സം​ബ​ന്ധി​ച്ച ഏ​തെ​ങ്കി​ലും രേ​ഖയോ​ ന​ൽ​കി ഇ​ന്ത്യ​ൻ പൗ​ര​ത്വം തെ​ളി​യി​ക്കാം. അ​ത്ത​ര​മൊ​രു പ​ട്ടി​ക​യി​ലു​ള്ള ഒ​രു ഇ​ന്ത്യ​ൻ പൗ​ര​നും അ​നാ​വ​ശ്യ​മാ​യി ഉ​പ​ദ്ര​വി​ക്ക​പ്പെ​ടി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഒ​രു രേ​ഖ​യും കൈ​വ​ശ​മി​ല്ലാ​ത്ത നി​ര​ക്ഷ​ര​രാ​യ ആ​ള്‍​ക്കാ​ർ​ക്കു സാ​ക്ഷി​ക​ളെ​യും പ്രാ​ദേ​ശി​ക​മാ​യ തെ​ളി​വു​ക​ളും ഹാ​ജ​രാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വ​ക്താ​വ് കൂട്ടിച്ചേർത്തു.

Related posts