അ​ശ്ലീ​ല വീ​ഡി​യോ​കോ​ളി​ല്‍ കേ​ന്ദ്ര​മ​ന്ത്രി​യെ കു​ടു​ക്കാ​ന്‍ ശ്ര​മം ! ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

അ​ശ്ലീ​ല​കോ​ളി​ല്‍ കു​ടു​ക്കി കേ​ന്ദ്ര​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് സി​ങ് പ​ട്ടേ​ലി​നെ വീ​ഡി​യോ കോ​ള്‍ വി​ളി​ച്ച രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നു ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

വാ​ട്‌​സാ​പ്പി​ല്‍ വീ​ഡി​യോ കോ​ള്‍ വ​ന്ന​പ്പോ​ള്‍ പ്ര​ഹ്ലാ​ദ് ഫോ​ണ്‍ എ​ടു​ത്തെ​ന്നും ഉ​ട​നെ ര​തി​ചി​ത്രം പ്ലേ ​ചെ​യ്യാ​ന്‍ തു​ട​ങ്ങി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ര​തി​ചി​ത്ര ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട​തോ​ടെ കേ​ന്ദ്ര​മ​ന്ത്രി ഉ​ട​ന്‍ കോ​ള്‍ റ​ദ്ദാ​ക്കി ഫോ​ണ്‍ താ​ഴെ വ​ച്ചു.

ഉ​ട​നെ മ​റ്റൊ​രു ന​മ്പ​റി​ല്‍​നി​ന്ന് കോ​ള്‍ വ​രി​ക​യും മ​ന്ത്രി​യു​ള്‍​പ്പെ​ട്ട ര​തി​ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

കേ​ന്ദ്ര​മ​ന്ത്രി വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. ജൂ​ണി​ല്‍ ന​ട​ന്ന സം​ഭ​വം ഇ​പ്പോ​ഴാ​ണു പു​റ​ത്ത​റി​യു​ന്ന​ത്.

സൈ​ബ​ര്‍ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​ണെ​ന്നു മ​ന​സ്സി​ലാ​യി.

സം​ഭ​വ​ത്തി​ല്‍ മു​ഹ​മ്മ​ദ് വ​ക്കീ​ല്‍, മു​ഹ​മ്മ​ദ് സാ​ഹി​ബ് എ​ന്നി​വ​രെ ഡ​ല്‍​ഹി ക്രൈം ​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment