അ​ശ്ലീ​ല വീ​ഡി​യോ​കോ​ളി​ല്‍ കേ​ന്ദ്ര​മ​ന്ത്രി​യെ കു​ടു​ക്കാ​ന്‍ ശ്ര​മം ! ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

അ​ശ്ലീ​ല​കോ​ളി​ല്‍ കു​ടു​ക്കി കേ​ന്ദ്ര​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് സി​ങ് പ​ട്ടേ​ലി​നെ വീ​ഡി​യോ കോ​ള്‍ വി​ളി​ച്ച രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നു ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു. വാ​ട്‌​സാ​പ്പി​ല്‍ വീ​ഡി​യോ കോ​ള്‍ വ​ന്ന​പ്പോ​ള്‍ പ്ര​ഹ്ലാ​ദ് ഫോ​ണ്‍ എ​ടു​ത്തെ​ന്നും ഉ​ട​നെ ര​തി​ചി​ത്രം പ്ലേ ​ചെ​യ്യാ​ന്‍ തു​ട​ങ്ങി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ര​തി​ചി​ത്ര ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട​തോ​ടെ കേ​ന്ദ്ര​മ​ന്ത്രി ഉ​ട​ന്‍ കോ​ള്‍ റ​ദ്ദാ​ക്കി ഫോ​ണ്‍ താ​ഴെ വ​ച്ചു. ഉ​ട​നെ മ​റ്റൊ​രു ന​മ്പ​റി​ല്‍​നി​ന്ന് കോ​ള്‍ വ​രി​ക​യും മ​ന്ത്രി​യു​ള്‍​പ്പെ​ട്ട ര​തി​ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കേ​ന്ദ്ര​മ​ന്ത്രി വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. ജൂ​ണി​ല്‍ ന​ട​ന്ന സം​ഭ​വം ഇ​പ്പോ​ഴാ​ണു പു​റ​ത്ത​റി​യു​ന്ന​ത്. സൈ​ബ​ര്‍ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​ണെ​ന്നു മ​ന​സ്സി​ലാ​യി. സം​ഭ​വ​ത്തി​ല്‍ മു​ഹ​മ്മ​ദ് വ​ക്കീ​ല്‍, മു​ഹ​മ്മ​ദ് സാ​ഹി​ബ് എ​ന്നി​വ​രെ ഡ​ല്‍​ഹി ക്രൈം ​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ്…

Read More

അനില്‍ മാധവ് ദാവെ; പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊണ്ട അപൂര്‍വ വ്യക്തിത്വം; നര്‍മദാ നദിയുടെ ഉത്സവം മുതല്‍ പതനസ്ഥാനം വരെ 1312 കിലോമീറ്റര്‍ വിമാനം പറത്തിയ വൈമാനികന്‍

പരിസ്ഥിതിപ്രവര്‍ത്തകന്‍, നദി സംരക്ഷകന്‍, എഴുത്തുകാരന്‍, പൈലറ്റ്, അന്തരിച്ച കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദാവെയെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം. ഒരു രാഷ്ട്രീയക്കാരന്‍ എന്നതിലുപരി പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ഒരു പരിസ്ഥിതി സ്‌നേഹിയായിരുന്നു അനില്‍ മാധവ് ദാവെ. പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ രാഷ്ട്രീയം മറന്നുള്ള പ്രവര്‍ത്തനമായിരുന്നു അനില്‍ ദാവെയുടെ കൈമുതല്‍. പൊതുജന സമൂഹത്തില്‍ ഇദ്ദേഹത്തെ സ്വീകാര്യനാക്കിയതും ഈ സവിശേഷ വ്യക്തിത്വം തന്നെയാണ്. മധ്യപ്രദേശിലെ ഉജ്ജൈനിലെ ബാര്‍നഗറില്‍ 1956 ജൂലൈ ആറിനായിരുന്നു ദാവെയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഇന്‍ഡോറില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദ്ധാനന്തര ബിരുദം പൂര്‍ത്തിയാക്കി. റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിലായിരുന്നു സ്‌പെഷലൈസേഷന്‍. കോളജ് കാലത്ത് ദാവെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. നര്‍മദാ നദി സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ധാവെ രാജ്യശ്രദ്ധ ആകര്‍ഷിക്കുന്നത്. ‘ നര്‍മദാ സമഗ്ര’  എന്നൊരു സംഘടനയ്ക്കും ഇദ്ദേഹം രൂപം കൊടുത്തു. നര്‍മദയും പരിസരവും സംരക്ഷിക്കുന്നതിനായി…

Read More