സെക്സ്, പീഡനം, നഗ്നത എന്നിവയൊക്കെ ചിത്രീകരിക്കുന്ന സമയത്ത് സുരക്ഷ ഉറപ്പാക്കുക ! ഇന്ത്യയിലെ ആദ്യത്തെ ഇന്റിമസി കോര്‍ഡിനേറ്റര്‍ ആസ്ത ഖന്നയെക്കുറിച്ചറിയാം…

‘ഇന്റിമസി കോര്‍ഡിനേറ്റര്‍’ ! സിനിമയുമായി ബന്ധപ്പെട്ട് ഇത്തരമൊരു പദം ഒട്ടുമിക്കവരും ആദ്യമായായിരിക്കും കേള്‍ക്കുന്നത്.

സക്സ്, പീഡനം, നഗ്നത എന്നിവയൊക്കെ ചിത്രീകരിക്കുന്ന സമയത്ത് നടിമാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ജോലിയാണ് ഇവര്‍ ചെയ്യേണ്ടത്.

ഇതാണ് സിനിമയില്‍ ഇരുപത്തിയാറുകാരിയായ ആസ്ത ഖന്ന ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത ഇന്റിമസി കോര്‍ഡിനേറ്ററാണ് ആസ്ത ഖന്ന.

2017ലാണ് ഇങ്ങനെയൊരു കൊറിയോഗ്രാഫറെ കുറിച്ച് ലോകത്താകെയുള്ള സിനിമാ മേഖലകള്‍ ചിന്തിച്ച് തുടങ്ങിയത്. ആ സമയത്താണ് മീ ടൂ മൂവ്മെന്റിലൂടെ ചൂഷണത്തിന്റെ കഥകള്‍ സിനിമാ മേഖലകളിലെ സ്ത്രീകള്‍ തുറന്ന് പറയുകയും ചെയ്തത്.

” ഒരു ആക്ഷന്‍ ഡയറക്ടറുടെ ജോലി സ്റ്റണ്ട് സീനെടുക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ്. എന്റെ ജോലി സെക്സ്, പീഡനം, നഗ്നത എന്നിവയൊക്കെ ചിത്രീകരിക്കുന്ന സമയത്ത് സുരക്ഷ ഉറപ്പാക്കുക എന്നതാണ്.

എന്റെ ജോലി അഭിനേതാക്കളാരും ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുകയാണ്. ഒരു മോശം അനുഭവമുണ്ടായതിനാല്‍ എന്റെ അഞ്ച് വര്‍ഷം അഭിനയിക്കാന്‍ കഴിയാതെ പോയി എന്ന് ഒരു അഭിനേത്രിക്കും പറയേണ്ടി വരരുത്.

എങ്കിലും എല്ലാ സംവിധായകരും തന്നെ പൂര്‍ണമായും സെറ്റിലേക്ക് സ്വാഗതം ചെയ്യുന്നവരല്ല. പലപ്പോഴും ഇന്റിമസി സീനുകളിലെന്തെങ്കിലും ആവശ്യം വന്നാല്‍ മാത്രം സെറ്റിലേക്ക് വിളിക്കുന്നവരുമുണ്ട്. ഇല്ലെങ്കില്‍ വാനില്‍ തന്നെ ഇരിക്കേണ്ടി വരും.

ലോകത്തെമ്പാടുമുള്ള സിനിമകളില്‍ നിന്നും ഇന്റിമസി രംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെട്ട കഥകളുണ്ടായിട്ടുണ്ട്. ഷൂട്ട് ചെയ്തതില്‍ നിന്നും വ്യത്യസ്ത ആംഗിളുകളില്‍ അവ ഉപയോഗിക്കുക തുടങ്ങി അതങ്ങനെ നീളുന്നു.

എന്നാല്‍, കഴിവുറ്റ ഒരു ഇന്റിമസി കോര്‍ഡിനേറ്ററുടെ സാന്നിധ്യം ആ അവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും എന്നതില്‍ സംശയമില്ല.” ആസ്ത ഖന്ന പറയുന്നു.

ആസ്തയുടെ സാന്നിധ്യം തനിക്ക് വളരെ ഉപകാരപ്രദമായെന്ന് അടുത്തിടെ ഒരു നെറ്റ്ഫ്ളിക്സ് സീരീസില്‍ അഭിനയിച്ച അഞ്ജലി ശിവരാമന്‍ തുറന്നു പറഞ്ഞിരുന്നു.

” എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഒരാളുണ്ടാവുക എന്നത് വളരെ അധികം സന്തോഷിപ്പിച്ചു. നേരത്തെ ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു സെക്സ് സീന്‍ ആ സീരീസില്‍ അഭിനയിക്കേണ്ടതായി ഉണ്ടായിരുന്നു.

അപ്പോള്‍ കണ്ടുമുട്ടിയ ഒരു അഭിനേതാവുമായിട്ടായിരുന്നു അഭിനയിക്കേണ്ടത്. ഒരു സ്പോര്‍ട്സ് ബ്രായും അടിവസ്ത്രവും മാത്രമാണ് താന്‍ ധരിച്ചിരുന്നത്.

ഏറെക്കുറെ നഗ്നയായിരുന്നു എന്ന് തന്നെ പറയാം. അതിനാല്‍ ഞാനാകെ പതറിയിരുന്നു. അപരിചിതനായ ഒരു സഹാഭിനേതാവിനെ ചുംബിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഡയറക്ടറോട് ഇതേക്കുറിച്ച് സംസാരിക്കാനുള്ള മനസാന്നിധ്യവും ഇല്ലായിരുന്നു.

എന്നാല്‍, ആസ്ത എനിക്ക് വേണ്ടി ഡയറക്ടറോട് സംസാരിച്ചു. അങ്ങനെ ആ ചുംബന സീന്‍ വേണ്ടെന്ന് വച്ചു. സെക്സ് സീനുകളില്‍ ഡോനട്ട് കുഷ്യന്‍ വച്ചു. അങ്ങനെ തങ്ങളുടെ ശരീരം നേരിട്ട് സ്പര്‍ശിക്കുന്നത് ഒഴിവാക്കാനായി” അഞ്ജലി ശിവരാമന്‍ ബിബിസിയോട് വ്യക്തമാക്കി.

Related posts

Leave a Comment