ദുബായിലേക്ക് കൊണ്ടു പോയത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത്; വീട്ടുജോലിക്കാരിയുടെ പണി ചെയ്യാനാവില്ലയെന്ന് പറഞ്ഞതോടെ കുവൈറ്റിലേക്ക് കൊണ്ടുപോയി;പുല്‍പ്പള്ളിക്കാരി സോഫിയ കുവൈറ്റിലെ കൊടിയ പീഡനത്തില്‍ നിന്നും രക്ഷപ്പെട്ടതിങ്ങനെ…

പുല്‍പള്ളി : കുവൈറ്റില്‍ തടങ്കലിലായിരുന്ന മലയാളി നഴ്‌സിന് ഒടുവില്‍ മോചനം. വയനാട് പുല്‍പള്ളി നടുവിലെ വീട്ടില്‍ സോഫിയ പൗലോസ്(28) തിരിച്ച് നാട്ടിലെത്തി. കുവൈറ്റ് പൊലീസിന്റെയും പ്രവാസി സംഘടനകളുടെയും ഉചിതമായ ഇടപെടലിലാണ് തടവിലായ നഴ്സിനെ പെട്ടെന്നു കണ്ടെത്താനും നാട്ടിലേക്കയയ്ക്കാനും സാധിച്ചത്.കഴിഞ്ഞമാസം പതിനഞ്ചിനാണ് ഇസ്മയില്‍ എന്ന ഏജന്റ് വഴി സോഫിയ കുവൈറ്റിലെത്തിയത്.ദുബായില്‍ ആശുപത്രിയാലായിരുന്നു ജോലിവാഗ്ദാനം.

മെയ് 15-നാണ് പെരിന്തല്‍മണ്ണയിലുള്ള സ്വകാര്യ ഏജന്റ് മുഖേന നഴ്സ് ജോലിക്കായി സോഫിയ ദുബായിലേക്ക് പോയത്. 1,25,000 രൂപയാണ് ഏജന്റ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ 30,000 രൂപ നല്‍കിയിരുന്നു. ബാക്കി പണം ജോലി ലഭിച്ചതിനുശേഷം നല്‍കാമെന്നായിരുന്നു കരാര്‍.എന്നാല്‍ അവിടെയെത്തിയപ്പോള്‍ ഏജന്റിന്റെ നിറം മാറി. ഹോം നഴ്‌സിന്റെ ജോലി ചെയ്യാന്‍ സോഫിയയോട് ആവശ്യപ്പെടുകയായിരുന്നു. സോഫിയ ഇതു സമ്മതിക്കാഞ്ഞതിനെത്തുടര്‍ന്ന് ഇവരെ കുവൈറ്റിലെത്തിച്ചു.

എന്നാല്‍ അവിടെയും ജോലിയുണ്ടായിരുന്നില്ല. ബഹളം വെച്ചതിനെത്തുടര്‍ന്ന് തന്നെ ഒരു വീട്ടിലിട്ട് പൂട്ടിയെന്ന് സോഫിയ സഹോദനെ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. കടുത്ത മാനസിക പീഡനവും നടക്കുന്നു.സോഫിയയുടെ കാള്‍ വന്ന നമ്പറിലേക്ക് തിരിച്ച് ബന്ധപ്പെടാനാകുന്നുമില്ല. ഏജന്റിനെയും തുടര്‍ച്ചയായി വിളിച്ചിട്ടും കിട്ടുന്നില്ല.പുല്‍പ്പള്ളി ആനപ്പാറ സ്വദേസി പൗലോസിന്റെ മകളാണ് സോഫിയ. പുല്‍പ്പള്ളി പൊലീസിനും നോര്‍ക്കയിലും കുടുംബം പരാതി നല്‍കിയതോടെയാണ് വിഷയത്തില്‍ ഇടപെടല്‍ ഉണ്ടായത്.

മറ്റൊരാളുടെ ഫോണില്‍നിന്ന് കഴിഞ്ഞ ദിവസമയച്ച ശബ്ദസന്ദേശത്തിലൂടെയാണ് ബന്ധുക്കള്‍ വിവരമറിയുന്നത്. വിവരം പുറത്തുപറയരുതെന്ന് പറഞ്ഞ് ഏജന്റ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പുറത്തുപോകണമെങ്കില്‍ പണം നല്‍കണമെന്നും ശബ്ദസന്ദേശത്തില്‍ സോഫിയ പറയുന്നുണ്ടായിരുന്നു. ഇതോടെയാണ് വിഷയം കുവൈറ്റ് പൊലീസിന്റെ ശ്രദ്ധയിലെത്തിയത്. ഇതോടെ സോഫിയയ്ക്ക് മോചനം സാധ്യമായി. ബംഗളൂരുവിലെത്തിയ സോഫിയ അവിടെ ബന്ധുവീട്ടിലാണ്. അടുത്ത ദിവസം പുല്‍പള്ളിയിലേക്കു കൂട്ടിക്കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പെരിന്തല്‍മണ്ണയിലെ ഒരു ട്രാവല്‍ ഏജന്‍സിയിലെ രണ്ടാളുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related posts