ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് അമിത് ഷാ! അമിത് ഷായുടെ പ്രധാന രാഷ്ട്രീയ തന്ത്രങ്ങള്‍ വിശദീകരിച്ച് എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെന്ന് എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ. തെരഞ്ഞെടുപ്പില്‍ ജയിക്കാനായി ഭിന്നിപ്പിക്കും, ധ്രുവീകരണം നടത്തും, പരസ്പരം പകയുണ്ടാക്കും, അക്രമം നടത്തും. ഇതൊക്കെയാണ് അമിത് ഷായുടെ പ്രധാന രാഷ്ട്രീയ തന്ത്രങ്ങള്‍.

ഇതിനൊക്കെ വേണ്ടി ഒരു ഗ്യാങിന്റെ തലവനായി അദ്ദേഹം പ്രവര്‍ത്തിക്കുമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അതേസമയം സ്ത്രീകള്‍ക്ക് ദൈവത്തിന് മുന്നില്‍ സമത്വം ലഭിക്കേണ്ട സമയമാണിതെന്ന് ബംഗളൂരുവിലെ ഒരു ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യന്‍ സമൂഹത്തില്‍ മൂന്ന് തരത്തിലുള്ള സമത്വമാണ് ഉള്ളത്.

നിയമത്തിന് മുന്നിലുള്ള സമത്വം, നിത്യ ജീവിതത്തിലുള്ള സമത്വം, ദൈവങ്ങള്‍ക്ക് മുന്നിലുള്ള സമത്വം. ദൈവത്തിന് മുന്നില്‍ സ്ത്രീകള്‍ക്ക് സമത്വം ലഭിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ സംസാരിക്കുന്നതിനിടെയാണ് രാമചന്ദ്ര ഗുഹ ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

Related posts