ഈ പ്രായത്തിലും ഞാന്‍ ജോലി ചെയ്താ അവന് ഭക്ഷണം കൊടുക്കുന്നത്..! വൃ​ദ്ധ മാ​താ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച മ​ക​ന്‍ അറസ്റ്റില്‍; സംഭവത്തെക്കുറിച്ച് സാറാമ്മ പറയുന്നത് ഇങ്ങനെ…

അ​ഞ്ച​ല്‍ : കു​ള​ത്തു​പ്പു​ഴ​യി​ല്‍ 80 കാ​രി​യാ​യ വൃ​ദ്ധ​മാ​താ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് മ​ക​ന്‍. കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ര്‍ എ​ര​മ​ത്ത് ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ സാ​റാ​മ്മയെ​യാ​ണ് മ​ക​ന്‍ സാ​ബു ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്.

മ​ക​ന്‍റെ മ​ര്‍​ദ​ന​ത്തി​ല്‍ കൈ​ക്കും മു​തു​കി​ലും അ​ട​ക്കം ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​റാ​മ്മ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​ഭ​യം തേ​ടി.

പോ​ലീ​സും സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് സാ​റാ​മ​യെ അ​ടു​ത്തു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ല്‍​കി. പി​ന്നീ​ട് സാ​റാ​മ​യെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സാ​റാ​മ്മ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​ത​റി​ഞ്ഞ സാ​ബു ഇ​വി​ടെ നി​ന്നും ക​ട​ന്നു ക​ള​ഞ്ഞു.

പി​ന്നീ​ട് ഉ​ച്ച​യോ​ടെ ആ​രു​മ​റി​യാ​തെ വീ​ട്ടി​ല്‍ എ​ത്തി​യ സാ​ബു​വി​നെ വാ​ര്‍​ഡ്‌ മെ​മ്പ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി.

മ​ക​ന്‍ ത​ന്നെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെന്ന് സാ​റാ​മ്മ പ​റ​യു​ന്നു. ഈ ​പ്രാ​യ​ത്തി​ലും താ​ന്‍ ജോ​ലി ചെ​യ്തും നാ​ട്ടു​കാ​രി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന തു​ക ഉ​പ​യോ​ഗി​ച്ചു​മാ​ണ് മ​ക​ന്‍ സാ​ബു​വി​ന് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തെ​ന്നും ഈ ​മാ​താ​വ് പ​റ​യു​ന്നു.

മു​മ്പും കു​ള​ത്തു​പ്പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ന്ന് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത സാ​ബു​വി​നെ താ​ക്കീ​ത് ചെ​യ്തു വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ മ​രി​ച്ച സാ​ബു​വി​ന്‍റെ മ​ക്ക​ളെ അ​ട​ക്കം നോ​ക്കി വ​ന്നി​രു​ന്ന​ത് മാ​താ​വാ​ണ്. ഇ​യാ​ളു​ടെ ഉ​പ​ദ്ര​വം സ​ഹി​ക്ക​ാതാ​യ​തോ​ടെ മ​ക്ക​ളെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് സു​ര​ക്ഷ​ത​മാ​യി സാ​റാ​മ്മ മാ​റ്റി പാ​ര്‍​പ്പി​ച്ചു.

കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് മാ​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തി​ട്ടു​ണ്ടെന്നും മാ​താ​വി​ന്‍റെ കൂ​ടു​ത​ല്‍ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി സാ​ബു​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment