പറയാതെ വയ്യ..! ഓ​ഖി ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട് ഒ​ഴു​കി വ​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോ​ട്ട​യം: ഓ​ഖി ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട് ഒ​ഴു​കി വ​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത് എ​ന്നു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ത​ങ്ങ​ൾ​ക്കു കി​ട്ടി​യ ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് യ​ഥാ സ​മ​യം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ഖി ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് എ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ ​പി സി ​സി ന്യൂ​ന​പ​ക്ഷ വ​കു​പ്പ് കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്തു​മ​സ് ദി​ന​ത്തി​ൽ കോ​ട്ട​യ​ത്ത് ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽഎ.

കെപിസിസി ​ന്യൂ​ന​പ​ക്ഷ വ​കു​പ്പ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സാ​ബു മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് തോ​മ​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി ​ജെ. ജേ​ക്ക​ബ് പാം​പ്ലാ​നി, എ​സ് രാ​ജീ​വ്, ടി.​സി റോ​യി, അ​ജി​ത്ത് മാ​ത്യു, സി.​എ​ച്ച് മീ​രാ​ണ്ണ​ൻ, സ​ക്കീ​ർ ച​ങ്ങം​പ​ള്ളി, ഹെ​ന്‍റി ജോ​ണ്‍, കെ.​ബി രാ​ജ​ൻ, എ.​ജെ ദേ​വ​സ്യ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.

Related posts