ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോകളെല്ലാം വ്യാജം! അപ്പ്‌ലോഡ് ചെയ്യപ്പെട്ടത് മൂന്ന് വര്‍ഷം മുമ്പ്; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ശ്രദ്ധേയമായ എന്ത് സംഭവം നടന്നാലും അതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പുറപ്പെടുവിക്കുന്നവരുടെയും അത് പ്രചരിപ്പിക്കുന്നവരുടെയും എണ്ണത്തില്‍ ഒരു തരത്തിലുള്ള കുറവുമില്ല, എത്രയൊക്കെ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയാലും.

സമാനമായ രീതിയില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ് ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്ന കുറേയേറെ വീഡിയോകള്‍. തിരിച്ചടിച്ച് വീണ്ടും ഇന്ത്യ എന്ന പേരില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററില്‍ പിന്തുടരുന്ന അജയ് കുശ്വാഹ എന്നയാളാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ വീഡിയോ ആദ്യം ഷെയര്‍ ചെയ്തത്. പിന്നീട് അത് നവമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

മറ്റൊരു കൗതുകകരമായ കാര്യമെന്തെന്നാല്‍ ഇതേ വീഡിയോ, ഇന്ത്യയ്‌ക്കെതിരെ പാക് വ്യോമസേനയുടെ ആക്രമണം എന്ന കുറിപ്പോടെ പാക് പൗരന്മാരും പങ്കുവയ്ക്കുന്നുണ്ട് എന്നതാണ്.

എന്നാല്‍ 2016 സെപ്റ്റംബറില്‍ മുഹമ്മദ് സൊഹൈബ് എന്നയാളാണ് ഈ വീഡിയോ ആദ്യമായി യൂട്യൂബില്‍ അപ് ലോഡ് ചെയ്തതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.

പാക്കിസ്ഥാന്‍ എയര്‍ഫോഴ്സ് നൈറ്റ് ഫ്ളൈയിങ് എന്നതായിരുന്നു വീഡിയോയുടെ തലക്കെട്ട്. മൂന്ന് വര്‍ഷം പഴക്കമുള്ള ഈ വീഡിയോയാണ് ഇന്ത്യന്‍ സേനയുടേതെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യ നടത്തിയ ആക്രമണം എന്ന പേരില്‍ ചില വീഡിയോ ഗെയിമുകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

Visuals of Pak Air Force in Action over and around Muzaffarabad, Azad Kashmir, and areas near LoC after failed attempt by Indian air force to intrude into Pak air space pic.twitter.com/9L32C4iD4B
— Khalid khi (@khalid_pk) February 26, 2019

भारतीय वायुसेना ने आतंकी ठिकानो को तबाह करने के लिए 1000 किलोग्राम बम का इस्तेमाल किया है। प्रधान सेवक श्री @narendramodi जी जो कहते है,वह कर के दिखाते है,अब की बार किसी ने सबूत मांगा तो उसे बीच चौराहे पर फांसी की सजा दी जाएगी। #Balakot #Surgicalstrike2 #IndianAirForce #AirStrike pic.twitter.com/YcrSJFysFx
— 🇮🇳अजय कुशवाहा​🇮🇳 🇮🇳Ajay🇮🇳 (@AjayKushwaha_) February 26, 2019

Related posts