മ​നം ക​വ​ർ​ന്ന് കു​ഞ്ഞ് ഗാ​യി​ക​മാ​ർ: ‘ഏ​ക് തൂ ​ഹി യാ​ർ മേ​രാ’ പാ​ട്ടു​മാ​യി അ​രു​ണാ​ച​ലി​ലെ മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ വൈ​റ​ൽ!

ബോ​ളി​വു​ഡ് ഗാ​ന​ങ്ങ​ൾ പാ​ടി സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ മ​ന​സ് ക​വ​ർ​ന്ന് അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള മൂ​ന്ന് കൊ​ച്ചു സ​ഹോ​ദ​രി​മാ​ർ. മ​നോ​ഹ​ര​മാ​യ മ​ല​നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വ​ർ പാ​ടി​യ ‘ഏ​ക് തൂ ​ഹി യാ​ർ മേ​രാ’ എ​ന്ന ജ​ന​പ്രി​യ ബോ​ളി​വു​ഡ് ഗാ​ന​ത്തിന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

സി​ങ്ക, ങ്ഗം​ജാ​ൻ, ലി​ലി എ​ന്നീ സ​ഹോ​ദ​രി​മാ​രാ​ണ് ത​ങ്ങ​ളു​ടെ കു​ട്ടി​ത്ത​വും നി​ഷ്ക​ള​ങ്ക​വു​മാ​യ അ​വ​ത​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ്രി​യ​ങ്ക​രി​ക​ളാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

Pati Patni Aur Woh എ​ന്ന ചി​ത്ര​ത്തി​ലെ ഏ​റെ പ്ര​ശ​സ്ത​മാ​യ “ഏ​ക് തൂ ​ഹി യാ​ർ മേ​രാ”‌
Ek Tu Hi Yaar Mera,എ​ന്ന ഗാ​ന​മാ​ണ് ഇ​വ​ർ മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ച​ത്. പ​ച്ച​പ്പു നി​റ​ഞ്ഞ കു​ന്നി​ൻ​ചെ​രു​വു​ക​ളെ പ​ശ്ചാ​ത്ത​ല​മാ​ക്കി വ​ള​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് മൂ​വ​രും പാ​ട്ടു​പാ​ടു​ന്ന​ത്.

പാ​ട്ടി​നൊ​പ്പം താ​ള​ത്തി​ൽ ആ​ടി​യും പ​ര​സ്പ​രം നോ​ക്കി പു​ഞ്ചി​രി​ച്ചു​മു​ള്ള ഇ​വ​രു​ടെ പ്ര​ക​ട​നം ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ 15.6 മി​ല്യ​ണി​ല​ധി​കം (1.5 കോ​ടി​യി​ല​ധി​കം) ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ @three.sisters_official എ​ന്ന അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി​ക​ളു​ടെ പാ​ട്ടു​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്. “ത്രീ ​സി​സ്റ്റേ​ഴ്സ് ഈ​സ് ബാ​ക്ക്” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ൻ പ്രേ​ക്ഷ​ക പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

“ഒ​രൊ​റ്റ ഫ്രെ​യി​മി​ൽ അ​ള​വ​റ്റ നി​ഷ്ക​ള​ങ്ക​ത”, “യ​ഥാ​ർ​ഥ മാ​ലാ​ഖ​മാ​ർ” എ​ന്നി​ങ്ങ​നെ ഇ​വ​രു​ടെ പ്ര​ക​ട​ന​ത്തെ​യും സ​ഹോ​ദ​ര്യ​ത്തെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റുകളുമായി രം​ഗ​ത്തെ​ത്തു​ന്ന​ത്.

 

 

 

Related posts

Leave a Comment