ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നു വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചുവ​രു​ന്ന ഇ​ന്‍റ​ലി​ജ​ന്‍റ് റോ​ബോ​ട്ടി​ക് സം​വിധാനം! ​ ഒ​രാ​ഴ്ച ക​ഴി​ഞ്ഞു; റെ​ഡ്ബ​ട്ട​ണ്‍ അ​മ​ർ​ത്താ​ൻ ആ​രു​മെ​ത്തി​യി​ല്ല

തൃ​ശൂ​ർ: സി​റ്റി പോ​ലീ​സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു സ​മീ​പം എം​ഒ റോ​ഡ് ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച റെ​ഡ് ബ​ട്ട​ണ്‍ ഇ​നി​യും “ഉ​ദ്ഘാ​ട​നം’ ചെ​യ്തി​ല്ല. റെ​ഡ്ബ​ട്ട​ണ്‍ സ്ഥാ​പി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​രാ​ഴ്ച മു​ന്പ് ന​ട​ന്നെ​ങ്കി​ലും ഇ​തു​വ​രെ ആ​രും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.

ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നു വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചുവ​രു​ന്ന ഇ​ന്‍റ​ലി​ജ​ന്‍റ് റോ​ബോ​ട്ടി​ക് സം​വി​ധാ​ന​മാ​ണ് തൃ​ശൂ​രി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

റെ​ഡ്ബ​ട്ട​ണ്‍ ടെ​ർ​മി​ന​ലു​ക​ളി​ൽ കൈ​വി​ര​ലു​ക​ള​മ​ർ​ത്തി​യാ​ൽ സ​ഹാ​യ​മാ​വ​ശ്യ​പ്പെ​ടു​ന്ന​യാ​ൾ നി​ൽ​ക്കു​ന്ന സ്ഥ​ല​വും പ​രി​സ​ര​ങ്ങ​ളി​ലെ ചി​ത്ര​ങ്ങ​ളും പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ദൃ​ശ്യ​മാ​വും.

പി​ന്നീ​ടു ഹോ​ട്ട് ലൈ​ൻ ടെ​ലി​ഫോ​ണി​ലൂ​ടെ ക​ണ്‍​ട്രോ​ൾ റൂ​മി​ലെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​മാ​യി നേ​രി​ട്ടു സം​സാ​രി​ക്കാ​നും ക​ഴി​യും. പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് റെ​ഡ്ബ​ട്ട​ണ്‍ ആ​രും ഉ​പ​യോ​ഗി​ക്കാ​ത്ത​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment