ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പി​​​ന്‍റെ 30 കോടിയുടെ തി​​​രു​​​വോ​​​ണം ബം​​​പ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പി​​​ന്‍റെ തി​​​രു​​​വോ​​​ണം ബം​​​പ​​​ർ ഭാ​​​ഗ്യ​​​ക്കു​​​റി ടി​​​ക്ക​​​റ്റ് പ്ര​​​കാ​​​ശ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി വി.ഡി. സ​​​തീ​​​ശ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. 20 മു​​​ത​​​ൽ ടി​​​ക്ക​​​റ്റ് വി​​​പ​​​ണി​​​യി​​​ൽ ല​​​ഭ്യ​​​മാ​​​കും. 500 രൂ​​​പ​​​യാ​​​ണ് വി​​​ല. സെ​​​പ്റ്റം​​​ബ​​​ർ 26 നാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പ്. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ നി​​​കു​​​തി വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി കെ.ആ​​​ർ. ജ്യോ​​​തി​​​ലാ​​​ൽ, ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.എ​​​സ്. ​​​അ​​​ഞ്ജു, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ പി.എ.​​​ ഷാ​​​ജു, കെ.എ​​​സ്. അ​​​നി​​​ൽ​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

ഒ​​​ന്നാം സ​​​മ്മാ​​​നം 30 കോ​​​ടി രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ തി​​​രു​​​വോ​​​ണം ബം​​​പ​​​ർ ഭാ​​​ഗ്യ​​​ക്കു​​​റി പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം ഇ​​​രു​​​പ​​​തു പേ​​​ർ​​​ക്കു ന​​​ൽ​​​കും. ഒ​​​ന്നാം സ​​​മ്മാ​​​നാ​​​ർ​​​ഹ​​​മാ​​​കു​​​ന്ന ടി​​​ക്ക​​​റ്റ് വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന ഏ​​​ജ​​​ന്‍റി​​​ന് മൂ​​​ന്നു കോ​​​ടി രൂ​​​പ ഏ​​​ജ​​​ൻ​​​സി സ​​​മ്മാ​​​ന​​​മാ​​​യും ല​​​ഭി​​​ക്കും.

തി​​​രു​​​വോ​​​ണം ബംപർ ഭാ​​​ഗ്യ​​​ക്കു​​​റി​​​യി​​​ലൂ​​​ടെ 22 കോ​​​ടി​​​പ​​​തി​​​ക​​​ളെ സൃ​​​ഷ്‌ടി​​​ക്കാ​​​ൻ ക​​​ഴി​​​യുംവി​​​ധ​​​മാ​​​ണ് സ​​​മ്മാ​​​ന​​​ഘ​​​ട​​​ന രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നാം സ​​​മ്മാ​​​നം 25 ല​​​ക്ഷം വീ​​​തം 20 പേ​​​ർ​​​ക്കും നാ​​​ലാം സ​​​മ്മാ​​​നം 5 ല​​​ക്ഷം വീ​​​തം 10 പേ​​​ർ​​​ക്കും അ​​​ഞ്ചാം സ​​​മ്മാ​​​നം 2 ല​​​ക്ഷം വീ​​​തം 10 പേ​​​ർ​​​ക്കും കൂ​​​ടാ​​​തെ 5000 മു​​​ത​​​ൽ 500 രൂ​​​പ വ​​​രെ​​​യു​​​ള്ള ല​​​ക്ഷ​​​ക​​​ണ​​​ക്കി​​​ന് സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment