റെ​യി​ൽ​വേ​യ​ല്ല, മാ​റ്റേ​ണ്ട​ത് ന​മ്മു​ടെ ശീ​ല​ങ്ങ​ളാ​ണ്! ട്രെ​യി​നി​ൽ ച​പ്പു​ച​വ​റു​ക​ളി​ല്ല, സ്വ​ന്തം മാ​ലി​ന്യം ക​വ​റി​ലാ​ക്കി മി​സോ​റാം സ്വ​ദേ​ശി​ക​ൾ; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ‌ വൈ​റ​ലാ​യി ഒ​രു ട്രെ​യി​ൻ യാ​ത്ര!

ട്രെ​യി​ൻ യാ​ത്ര​ക​ളി​ൽ സീ​റ്റു​ക​ൾ​ക്ക​ടി​യി​ലും ന​ട​പ്പാ​ത​ക​ളി​ലും ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും വ​ലി​ച്ചെ​റി​യു​ന്ന​ത് ഇ​ന്ത്യ​യി​ൽ സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന ഒ​രു കാ​ഴ്ച​യാ​ണ്. എ​ന്നാ​ൽ, അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി, സ​ഹ​യാ​ത്രി​ക​രെ​യും രാ​ജ്യ​ത്തെ​യും ഒ​ന്ന​ട​ങ്കം അ​ത്ഭു​ത​പ്പെ​ടു​ത്തു​ക​യാ​ണ് മി​സോ​റാ​മി​ൽ നി​ന്നു​ള്ള ഒ​രു കൂ​ട്ടം ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ച കൊ​ൽ​ക്ക​ത്ത – സൈ​രം​ഗ് ട്രെ​യി​നി​ലെ ശു​ചി​ത്വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു സാ​ധാ​ര​ണ സ്ലീ​പ്പ​ർ കോ​ച്ചി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

മ​റ്റ് സ്ലീ​പ്പ​ർ കോ​ച്ചു​ക​ളി​ൽ കാ​ണാ​റു​ള്ള പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളോ പേ​പ്പ​ർ ക​വ​റു​ക​ളോ ഒ​ന്നും ത​ന്നെ ഈ ​കോ​ച്ചി​ന്‍റെ ത​റ​യി​ലോ സീ​റ്റു​ക​ൾ​ക്ക​ടി​യി​ലോ ഇ​ല്ല. യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും മി​സോ​റാം സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ട​യി​ൽ ത​ങ്ങ​ളു​ണ്ടാ​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ത​റ​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​തി​ന് പ​ക​രം, അ​വ​ർ ക​യ്യി​ൽ ക​രു​തി​യി​രു​ന്ന ചെ​റി​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ണ് നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. ഒ​രു സ്ത്രീ ​ത​ന്‍റെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന മാ​ലി​ന്യം വ​ള​രെ വൃ​ത്തി​യാ​യി ഒ​രു ക​വ​റി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​യി കാ​ണാം.

ത​റ​യി​ൽ ഒ​രു ചെ​റി​യ ക​ഷ​ണം ക​ട​ലാ​സ് പോ​ലും ഇ​ല്ലാ​ത്ത​വി​ധം ട്രെ​യി​ൻ മു​റി അ​ത്ര​യേ​റെ വൃ​ത്തി​യാ​യി​ട്ടാ​ണ് അ​വ​ർ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഉ​ച്ച​ത്തി​ൽ സം​സാ​രി​ക്കാ​തെ​യും പ​ര​സ്പ​രം ബ​ഹു​മാ​നി​ച്ചും വ​ള​രെ മാ​ന്യ​മാ​യാ​ണ് യാ​ത്ര​ക്കാ​ർ പെ​രു​മാ​റി​യി​രു​ന്ന​തെ​ന്നും വീ​ഡി​യോ എ​ടു​ത്ത​യാ​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

“റെ​യി​ൽ​വേ​യും സി​സ്റ്റ​വും ട്രെ​യി​നു​ക​ളും എ​ല്ലാം ഒ​ന്ന് ത​ന്നെ​യാ​ണ്. പ​ക്ഷേ വ്യ​ത്യാ​സം കി​ട​ക്കു​ന്ന​ത് മ​നു​ഷ്യ​രി​ലാ​ണ്! – ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​ഭോ​ക്താ​വി​ന്‍റെ അ​ഭി​പ്രാ​യം ഇ​ങ്ങ​നെ​യാ​യി​രു​ന്നു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ മി​ക​ച്ച പൗ​ര​ബോ​ധ​ത്തെ​യും അ​ച്ച​ട​ക്ക​ത്തെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

മേ​ഘാ​ല​യ, സി​ക്കിം, മി​സോ​റാം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ശു​ചി​ത്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ൾ ഏ​റെ മു​ന്നി​ലാ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൊ​തു​സ്ഥ​ല​ങ്ങ​ൾ സ്വ​ന്തം വീ​ടു​പോ​ലെ പ​രി​പാ​ലി​ക്കു​ന്ന ഇ​വ​രു​ടെ ഈ ​മാ​തൃ​ക രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നും ക​ണ്ടു​പ​ഠി​ക്കേ​ണ്ട ഒ​ന്നാ​ണ്.

Related posts

Leave a Comment