കാരണം കേട്ടാൽ നിങ്ങളും ഞെട്ടും..! ഓണപ്പരീക്ഷ‍യ്ക്കെത്തിയ ചോദ്യപേപ്പർ കണ്ട് വിദ്യാർഥികൾ ഞെട്ടി; പാഠപുസ് തകത്തെ അടിസ്ഥാനമാക്കിയാണ് ചോദ്യമെങ്കിലും തങ്ങൾക്ക് പാഠപുസ്തകം കിട്ടിയിട്ടില്ലെന്ന് വിദ്യാർഥികൾ

പു​തു​ക്കാ​ട് : ഓ​ണ​പ്പ​രീ​ക്ഷ​യ്ക്ക് മു​ന്പ് പാ​ഠ​പു​സ്ത​കം കി​ട്ടി​യി​ല്ല. അ​വ​സാ​ന ദി​വ​സ പ​രീ​ക്ഷ​യ്ക്ക് ഉ​ത്ത​ര​മെ​ഴു​താ​ൻ ക​ഴി​യാ​തെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ വ​ല​ഞ്ഞു. ബി​ആ​ർ​സി​യു​ടെ കീ​ഴി​ൽ സ​ർ​വ്വ ശി​ക്ഷാ അ​ഭി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യേ​ണ്ട ആ​രോ​ഗ്യ കാ​യി​ക വി​ദ്യാ​ഭ്യാ​സം, ക​ലാ വി​ദ്യാ​ഭ്യാ​സം, പ്ര​വൃ​ത്തി പ​ഠ​നം എ​ന്നി​വ​യ്ക്കാ​യു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​യ്ക്കാ​ത്ത​ത്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ർ​ബ​ന്ധി​ത പാ​ഠ്യ​വി​ഷ​യ​മാ​ക്കി​യ​താ​ണ് ഈ ​വി​ഭാ​ഗ​ങ്ങ​ൾ.

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ഇ​ന്ന​ലെ​യാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ പ​രീ​ക്ഷ ന​ട​ന്ന​ത്. രാ​വി​ലെ ന​ട​ന്ന ര​ണ്ട് മ​ണി​ക്കൂ​ർ ദൈ​ഘ്യ​മു​ള്ള പ​രീ​ക്ഷ​യി​ൽ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യി 31 ചോ​ദ്യ​ങ്ങ​ളി​ൽ 45 മാ​ർ​ക്കാ​ണ് ന​ൽ​കു​ന്ന​ത്. സ​ർ​വ്വ​ശി​ക്ഷാ അ​ഭി​യാ​ൻ ആ​ണ് ചോ​ദ്യ​പേ​പ്പ​ർ ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും പ്ര​ത്യേ​ക​മാ​യി ത​യ്യാ​റാ​ക്കി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​മാ​ണ് ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ​പു​സ്ത​ക​ത്തി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വ​ല​ഞ്ഞ​ത്.

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കാ​യി​കം, ക​ല, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി അ​ധ്യാ​പ​ക​രു​ടെ പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ പാ​ഠ​പു​സ്ത​ക​ത്തി​ൽ നി​ന്നു​ള്ള ഭൂ​രി​ഭാ​ഗം ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം കി​ട്ടാ​ത്ത​തെ വ​ന്ന​താ​ണ് കു​ട്ടി​ക​ളെ കു​ഴ​പ്പി​ച്ച​ത്. അ​ഞ്ചാം ക്ലാ​സ്സ് മു​ത​ലാ​ണ് ഈ ​വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​വ്വ​ശി​ക്ഷാ അ​ഭി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.

എ​ട്ടു​വ​രെ​യു​ള്ള ക്ലാ​സ്സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യും 9, 10 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ണം വാ​ങ്ങി​യു​മാ​ണ് എ​സ്എ​സ്എ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഇ​തി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കേ​ണ്ട ക്ലാ​സു​ക​ളി​ലെ പു​സ്ത​ക​ങ്ങ​ളാ​ണ് ഇ​തു​വ​രെ​യും കി​ട്ടാ​ത്ത​ത്. ഈ ​വ​ർ​ഷ​ത്തെ പു​സ്ത​കം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പു​സ്ത​കം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി​രു​ന്നു സ്കൂ​ളു​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശം.

എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ​ഴ​യ പു​സ്ത​കം കി​ട്ടാ​തെ പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട അ​വ​സ്ഥ​യാ​യി​രു​ന്നു. ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ള്ള ചോ​ദ്യ​ങ്ങ​ൾ നി​ര​വ​ധി​യാ​യി​രു​ന്നെ​ന്ന പ​രാ​തി​യു​മാ​യി പ​രീ​ക്ഷ​യ്ക്ക് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ന്ന വി​ഷ​യ​മാ​യ​തി​നാ​ൽ ഈ ​പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. എ​ട്ടാം​ക്ലാ​സ്സി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ളെ തോ​ൽ​പ്പി​ക്ക​ണ​മെ​ന്നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ജ്ഞാ​പ​നം നി​ല​നി​ൽ​ക്കെ,ഈ ​പ​രീ​ക്ഷ​യി​ൽ ഉ​ത്ത​ര​മെ​ഴു​താ​ൻ ക​ഴി​യ​ഞ്ഞ​ത് കു​ട്ടി​ക​ൾ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട് അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ​യ്ക്ക് മു​ന്പാ​യി പാ​ഠ​പു​സ്ത​കം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ധ്യാ​പ​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts