കോ​​വി​​ഡ്: ബി​​സി​​സി​​ഐ​​യു​​ടെ സ​​ഹാ​​യം

മും​​ബൈ: രാ​​ജ്യ​​ത്തെ കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് സ​​ഹാ​​യ​​വു​​മാ​​യി ബി​​സി​​സി​​ഐ​​യും രം​​ഗ​​ത്ത്. കോ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​നാ​​യി 10 ലി​​റ്റ​​ർ വീ​​ത​​മു​​ള്ള 2000 ഓ​​ക്സി​​ജ​​ൻ കോ​​ണ്‍​സ​​ണ്‍​ട്രേ​​റ്ററുക​​ൾ സം​​ഭാ​​വ​​ന ചെ​​യ്യു​​മെ​​ന്ന് ബി​​സി​​സി​​ഐ അ​​റി​​യി​​ച്ചു.

അ​​ടു​​ത്ത ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ഓ​​ക്സി​​ജ​​ൻ കോ​​ണ്‍​സ​​ണ്‍​ട്രേ​​റ്ററുക​​ളു​​ടെ വി​​ത​​ര​​ണം പൂ​​ർ​​ത്തി​​യാ​​ക്കു​​മെ​​ന്നും ബി​​സി​​സി​​ഐ ട്വീ​​റ്റ് ചെ​​യ്തു.

കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ കാ​​ല​​ത്ത് രാ​​ജ്യ​​ത്തെ ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ ന​​ട​​ത്തു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ ബി​​സി​​സി​​ഐ അ​​ഭി​​ന​​ന്ദി​​ച്ചു.

ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണ് രാ​​ജ്യ​​ത്തി​​ന്‍റെ മു​​ൻ​​നി​​ര പോ​​രാ​​ളി​​ക​​ളെ​​ന്നും അ​​വ​​രെ സം​​ര​​ക്ഷി​​ക്കാ​​ൻ സാ​​ധ്യ​​മാ​​വു​​ന്ന​​തെ​​ല്ലാം ചെ​​യ്യ​​ണ​​മെ​​ന്നും ബി​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി.

കോ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​നാ​​യി ക​​ളി​​ക്കാ​​ർ വ്യ​​ക്തി​​പ​​ര​​മാ​​യി സ​​ഹാ​​യ​​ങ്ങ​​ൾ ന​​ൽ​​കി​​യെ​​ങ്കി​​ലും ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും സ​​ന്പ​​ത്തു​​ള്ള കാ​​യി​​ക സം​​ഘ​​ട​​ന​​ക​​ളി​​ൽ ഒ​​ന്നാ​​യ ബി​​സി​​സി​​ഐ അ​​ന​​ങ്ങാ​​തി​​രു​​ന്ന​​ത് വി​​മ​​ർ​​ശ​​ന​​ത്തി​​നു കാ​​ര​​ണ​​മാ​​യി​​രു​​ന്നു.

എ​​ല്ലാ​​വ​​രും തോ​​ളോ​​ടു​​തോ​​ൾ ചേ​​ർ​​ന്നു​​നി​​ന്ന് മ​​ഹാ​​മാ​​രി​​യെ പ്ര​​തി​​രോ​​ധി​​ക്ക​​ണ​​മെ​​ന്ന് ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് സൗ​​ര​​വ് ഗാം​​ഗു​​ലി പ​​റ​​ഞ്ഞു. മ​​ഹാ​​മാ​​രി​​യെ ചെ​​റു​​ക്കാ​​ൻ ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തു​​നി​​ന്ന് എ​​ല്ലാ​​വി​​ധ പി​​ന്തു​​ണ​​യും ഉ​​ണ്ടാ​​കു​​മെ​​ന്നും ഗാം​​ഗു​​ലി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Related posts

Leave a Comment