പൂ​വി​നു “തീ’വി​ല; ഓ​ണം ആ​ഘോ​ഷി​ക്കാ​മെ​ന്നു മോ​ഹി​ച്ച മ​ല​യാ​ളി​ക്ക് ആ​ദ്യ തി​രി​ച്ച​ടി​ പൂവിൽ നിന്ന്…

 

അനിൽ തോമസ്
തൃ​ശൂ​ർ: അ​ത്തം പി​റ​ന്നാ​ൽ പ​ത്താം​നാ​ൾ തി​രു​വോ​ണം ആ​ഘോ​ഷി​ക്ക​ണ​മെ​ന്നാ​ണു ച​ട്ടം. കോ​വി​ഡ് കാ​ലി​യാ​ക്കി​യ കീ​ശ​യി​ലെ അ​വ​സാ​ന ചി​ല്ലി​ക്കാ​ശുകൊ​ണ്ട് ഇ​ത്ത​വ​ണ​യെ​ങ്കി​ലും ഓ​ണം ആ​ഘോ​ഷി​ക്കാ​മെ​ന്നു മോ​ഹി​ച്ച മ​ല​യാ​ളി​ക്ക് ആ​ദ്യ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണു പൂവി​ല.

അ​ത്തം​നാ​ളി​ൽ ന​ഗ​ര​ത്തി​ൽ ഉ​യ​ർ​ന്ന താ​ത്കാലി​ക ക​ട​ക​ളി​ൽ കൈ ​പൊ​ള്ളു​ന്ന വി​ല​യാ​ണു പൂ​ക്ക​ൾ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 30 ശ​ത​മാ​ന​ത്തി​ലേ​റെ വി​ലവ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. പൂ​ക്ക​ളു​ടെ വ​ര​വും കു​റ​വാ​ണ്.

ക​ർ​ക്ക​ട​കം ക​ഴി​യു​ന്ന​തോ​ടെ കൂ​ടു​ത​ലാ​യി പൂ​ക്ക​ൾ വ​ന്നു തു​ട​ങ്ങും. അ​തി​നു​ശേ​ഷം വി​ല കു​റ​ഞ്ഞേ​ക്കു​മെ​ന്നു ക​ച്ച​വ​ട​ക്കാ​ർ പ​റയുന്നു.

ക​ർ​ക്കട​ക മാ​സ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും ക്ഷേ​ത്ര​ങ്ങ​ളി​ൽ പ​തി​വി​ലേ​റെ പൂ​ജ​ക​ൾ ന​ട​ക്കാ​റു​ണ്ട്. പൂ​ജാ​ദ്ര​വ്യ​ങ്ങ​ൾ​ക്കൊ​പ്പം പൂ​ക്ക​ൾ പ്ര​ധാ​ന ഘ​ട​ക​മാ​യ​തി​നാ​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽനി​ന്ന് നേ​രെ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണു പൂ​ക്ക​ൾ പോ​കു​ന്ന​ത്.

ശേ​ഷി​ക്കു​ന്ന​വ​യാ​ണ് കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ന്ന​ത്. നി​ല​വി​ലെ വി​ല​വ​ർ​ധ​ന​വി​നു കാ​ര​ണം ഇ​താ​ണെ​ന്നാ​ണു ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പൂ​ക്ക​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ട്. കോ​വി​ഡ് മൂ​ല​മു​ള്ള സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ക്കട​ക​മാ​സ​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ പ​തി​വി​ല്ലാ​ത്ത​തു​മാ​കാം കാ​ര​ണം.

ക​ർ​ക്കട​കം ക​ഴി​ഞ്ഞാ​ൽ പൂവി​പ​ണി സ​ജീ​വ​മാ​കു​മെ​ന്നാ​ണ് കച്ചവടക്കാരുടേയും പ്രതീക്ഷ.

താ​ത്കാ​ലി​ക സ്ഥി​രം കൃ​ഷി​യി​ടത്തിലെ വില
മ​ഞ്ഞ ചെ​ണ്ടു​മ​ല്ലി      120 120 110
വെ​ള്ള ജ​മ​ന്തി              300 220 190
ചെ​ണ്ടു​മ​ല്ലി                  100 50 40
വാ​ടാ​മ​ല്ലി                    160 140 120
അ​ര​ളി                           200 140 110
പ​നി​നീ​ർ റോ​സാപ്പൂ 200 160 140

Related posts

Leave a Comment