ഓ​ണ​സ​ദ്യ​യു​ണ്ടും വ​ടം​വ​ലി​ച്ചും വി​ദേ​ശസ​ഞ്ചാ​രി​ക​ൾ! വ​​​ടം​​​വ​​​ലി മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ദേ​​​ശി​​​ക​​​ളു​​​ടെ ക​​​രു​​​ത്തി​​​നു മു​​​ൻ​​​പി​​​ൽ നാ​​​ട്ടു​​​കാ​​​ർ പ​​​ല​​​ത​​​വ​​​ണ തോ​​​ൽ​​​വി അ​​​റി​​​ഞ്ഞു

കൊച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ടൂ​​​റി​​​സം ഭൂ​​​പ​​​ട​​​ത്തി​​​ല്‍ ഇ​​​ടം​​നേ​​​ടി​​​യ ക​​​ട​​​ലോ​​​ര​​ഗ്രാ​​​മ​​​മാ​​​യ കു​​​മ്പ​​​ള​​​ങ്ങി​​​യി​​​ൽ നാ​​​ട്ടു​​​കാ​​​രു​​​മൊ​​​ത്ത് ഓ​​​ണം ആ​​​ഘോ​​​ഷി​​​ച്ച് വി​​​ദേ​​​ശി​​​ക​​​ൾ. ഇം​​​ഗ്ല​​​ണ്ട്, സ്പെ​​​യി​​​ൻ, ഗ്രീ​​​സ്, ഇ​​​റ്റ​​​ലി, ന്യൂ​​​സി​​​ല​​​ൻ​​​ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ​​​തി​​​നാ​​​റം​​​ഗ സം​​​ഘ​​​മാ​​​ണ് കു​​​മ്പ​​​ള​​​ങ്ങി പാ​​​ർ​​​ക്കി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ സ്ത്രീ​​​ക​​​ൾ ചേ​​​ർ​​​ന്നു ക​​​സ​​​വു​​​മു​​​ണ്ടും സെ​​​റ്റു​​​സാ​​​രി​​​യും കേ​​​ര​​​ളീ​​​യ മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും അ​​​ണി​​​യി​​​ച്ച് അ​​​തി​​​ഥി​​​ക​​​ളെ സ്വീ​​​ക​​​രി​​​ച്ചു. നാ​​​ട്ടു​​​കാ​​​ർ​​​ക്കൊ​​​പ്പം പൂ​​​ക്ക​​​ള​​​മൊ​​​രു​​​ക്കി​​​യ ഇ​​​വ​​​ർ എ​​​ല്ലാ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ വ​​​ടം​​​വ​​​ലി മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ദേ​​​ശി​​​ക​​​ളു​​​ടെ ക​​​രു​​​ത്തി​​​നു മു​​​ൻ​​​പി​​​ൽ നാ​​​ട്ടു​​​കാ​​​ർ പ​​​ല​​​ത​​​വ​​​ണ തോ​​​ൽ​​​വി അ​​​റി​​​ഞ്ഞു.

വ​​​നി​​​ത​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും പ്ര​​​ത്യേ​​​ക​​​മാ​​​യാ​​​ണ് മ​​​ത്സ​​​രം ന​​​ട​​​ത്തി​​​യ​​​ത്. ര​​​ണ്ടു വി​​​ഭാ​​​ഗ​​​ത്തി​​​ലും സ​​​ന്ദ​​​ർ​​​ശ​​​ക​​​രു​​​ടെ ടീം ​​ത​​​ന്നെ ഒ​​​ന്നാ​​​മ​​​തെ​​​ത്തി. പാ​​​ർ​​​ക്കി​​​ൽ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ പ​​​ന്ത​​​ലി​​​ൽ ഓ​​​ണ​​​സ​​​ദ്യ​​​യു​​​ണ്ട​​ശേ​​​ഷ​​​മാ​​​ണ് വി​​​ദേ​​​ശി​​​ക​​​ൾ കു​​​മ്പ​​​ള​​​ങ്ങി​​​യി​​​ൽ​​നി​​​ന്നു യാ​​​ത്ര​​​യാ​​​യ​​​ത്.

കു​​​മ്പ​​​ള​​​ങ്ങി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്, കു​​​മ്പ​​​ള​​​ങ്ങി മോ​​​ഡ​​​ൽ ടൂ​​​റി​​​സം ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സൊ​​​സൈ​​​റ്റി, കു​​​ടും​​​ബ​​​ശ്രീ, കു​​​മ്പ​​​ള​​​ങ്ങി എ​​​ക്സ് സ​​​ർ​​​വീ​​​സ്മെ​​​ൻ വെ​​​ൽ​​​ഫെ​​​യ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്ത ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് ആ​​​ഘോ​​​ഷം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

കൊ​​​ച്ചി ന​​​ഗ​​​ര​​​സ​​​ഭ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ഷൈ​​​നി മാ​​​ത്യു, കു​​​മ്പ​​​ള​​​ങ്ങി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ ആ​​​ന്‍റ​​​ണി, കു​​​മ്പ​​​ള​​​ങ്ങി എ​​​ക്സ് സ​​​ർ​​​വീ​​​സ് മെ​​​ൻ വെ​​​ൽ​​​ഫെ​​​യ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​ആ​​​ർ. ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ല്കി.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS