ഓണമെത്തി റെയിൽവേ കനിയുമോ..! തിരുവോണത്തിന് നാട്ടിലെത്താൻ റെയിൽവേ കനിയുമെന്ന പ്രതിക്ഷ‍യിൽ മറുനാടൻ മലയാളികൾ; പ്രശ്നങ്ങൾ പരിഹരിക്കാമെന്ന സ്ഥിരം പല്ലവി ഇത്തവണയും ഉണ്ടാകരുതേ യെന്ന പ്രാർഥനയിൽ യാത്രക്കാർ

ഷൊ​ർ​ണൂ​ർ: റെ​യി​ൽ​വേ ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ക്കു​റി​യും തി​രു​വോ​ണ​ത്തി​നു നാ​ട്ടി​ലെ​ത്താ​നാ​കി​ല്ല. ഓ​ണം പ്ര​മാ​ണി​ച്ച് അ​ധി​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം കാ​ല​ങ്ങ​ളാ​യി നി​ല​നി​ല്ക്കു​ന്ന​താ​ണ്. പേ​രി​നു മാ​ത്രം അ​ധി​ക സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി റെ​യി​ൽ​വേ വ​ഴി​പാ​ടൊ​രു​ക്ക​ലാ​ണു പ​തി​വ്.

ഇ​തു​കൊ​ണ്ടു​ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​നു മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ൾക്ക് ഓ​ണ​ത്തി​നു നാട്ടിലെ​ത്താ​ൻ ക​ഴി​യാ​റി​ല്ല. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള റി​സ​ർ​വേ​ഷ​ൻ ബു​ക്കിം​ഗ് ഇ​തി​ന​കം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധി​ക്കു​ന്ന​തോ​ടെ റി​സ​ർ​വേ​ഷ​നും ല​ഭി​ക്കി​ല്ല.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും തീ​വ​ണ്ടി​പാ​ത​ക​ളു​ടെ കു​റ​വു​മാ​ണ് അ​ധി​ക സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ൽ​നി​ന്നു റെ​യി​ൽ​വേ​യെ പി​റ​കോ​ട്ട​ടി​ക്കു​ന്ന​ത്. അ​തേ​സ​മ​യം അ​ടു​ത്ത​വ​ർ​ഷം​മു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​മെ​ന്നും കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​മെ​ന്നും എ​ല്ലാ​വ​ർ​ഷ​വും റെ​യി​ൽ​വേ ആ​വ​ർ​ത്തിക്കാറുണ്ട്. ഈ ​സ്ഥി​തി തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഇ​ത്ത​വ​ണ​യും കാ​ര്യ​മാ​യ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ൾ ഏ​റെ​യു​ള്ള​ത്. ഓ​ണം അ​ടു​ക്കു​ന്ന​തോ​ടെ​യാ​ണ് ഇ​വ​രെ​ല്ലാം ലീ​വു​കി​ട്ടി കു​ടും​ബ​സ​മേ​തം വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. യാ​ത്രാ​തി​ര​ക്ക് പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ റെ​യി​ൽ​വേ​യ്ക്ക് ഈ​സ​മ​യം ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​കി​ല്ല. ഇ​തോ​ടെ മ​റ്റു യാ​ത്രാ​മാ​ർ​ഗം അ​ന്വേ​ഷി​ക്കാ​ൻ യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധി​ത​രാ​കും. എന്നാൽ തി​രു​വോ​ണ​നാ​ളി​ൽ വീ​ട്ടി​ലെ​ത്താ​ൻ ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും ക​ഴി​യാ​റി​ല്ലെ​ന്നു മാ​ത്രം.

റി​സ​ർ​വേ​ഷ​ൻ ല​ഭി​ച്ചി​ട്ടും ട്രെ​യി​നു​ക​ളി​ൽ ക​യ​റി​പ​റ്റാ​ൻ ക​ഴി​യാ​തെ യാ​ത്ര മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​വും പ​ല​ർ​ക്കു​മു​ണ്ടാ​യി​ട്ടു​ണ്ട്. ട്രെ​യി​നു​ക​ളി​ൽ റി​സ​ർ​വേ​ഷ​നും യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ബ​സു​ക​ളാ​ണ് അ​ടു​ത്ത ആ​ശ്ര​യം. ദീ​ർ​ഘ​യാ​ത്ര​യ്ക്ക് ഇ​ത് അ​ഭി​കാ​മ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ചു​രു​ക്കം​പേ​ർ മാ​ത്ര​മേ ഇ​തി​നു ത​യാ​റാ​കൂ. മ​റ്റു​ള്ള​വ​ർ യാ​ത്ര വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​ണു ചെ​യ്യു​ക.

ഓ​ണ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്കു പു​റ​മേ ഹ്ര​സ്വ​ദൂ​ര ട്രെ​യി​നു​ക​ളി​ലും തി​ര​ക്കേ​റും. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം റെ​യി​ൽ​വേ​യ്ക്ക് അ​റി​യാ​മെ​ങ്കി​ലും ബ​ദ​ൽ സം​വി​ധാ​നത്തിനോ യാ​ത്ര​ക്കാ​രു​ടെ പ്ര​ശ്നം പ​രി​ഹാരത്തിനോ അ​ധി​കൃ​ത​ർ ഒന്നും ചെയ്യാറില്ല.

Related posts