കൈ​വ​രാ​ൻ പോ​കു​ന്ന പ​ണം ചി​ല്ല​റ​യ​ല്ല; ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​രു​ടെ മോ​ഹ​ന വ​ല​യി​ൽ വീ​ണ​ത് 67കാ​ര​ൻ; ഫേ​സ്ബു​ക്ക് ഫ്ര​ണ്ട്സി​ന്‍റെ ച​തി​യി​ൽ കു​ണ്ട​റ​ക്കാ​ര​ന് ന​ഷ്ട​മാ​യ​ത് ഒ​ന്ന​ര​ക്കോ​ടി​ക്ക് മു​ക​ളി​ൽ

കു​ണ്ട​റ: ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ൽ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ചു കു​ണ്ട​റ സ്വ​ദേ​ശി അ​റു​പ​ത്തി​യേ​ഴു​കാ​ര​ന്‍റെ ഒ​രു​കോ​ടി 65 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ചു സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം​തു​ട​ങ്ങി. ഫെ​യ്സ്ബു​ക്ക് വ​ഴി പ​രി​ച​യം സ്ഥാ​പി​ച്ചാ​ണ്‌ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്‌.

ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ലോ​ഗ് ഇ​ൻ ചെ​യ്യി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ൽ ഡി​സം​ബ​ർ വ​രെ ആ​ക്സി​സ് ബാ​ങ്ക്, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, യൂ​ണി​യ​ൻ ബാ​ങ്ക് എ​ന്നി​വ​യി​ലെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 20 ത​വ​ണ പ​ണം നി​ക്ഷേ​പി​ച്ചു. ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും അ​ഞ്ച് വാ​ട്സാ​പ്പ് ന​മ്പ​രു​ക​ളി​ൽ നി​ന്ന് പ്ര​തി​ക​ൾ പ​രാ​തി​ക്കാ​ര​നു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ചു. ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തോ​ടെ പ​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​യാ​ൾ കു​ണ്ട​റ പോ​ലീ​സി​ൽ പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. എ​സ്എ​സ് എ​ന്‍റ​ർ​പ്രൈ​സ​സ്, മ​സ്കാ​ന ട്രേ​ഡിം​ഗ് ക​മ്പ​നി, എ​കെ ട്രേ​ഡിം​ഗ് ക​മ്പ​നി, എ​ച്ച്കെ എ​ന്‍റ​ർ​പ്രൈ​സ​സ്, പു​നി​ത് എ​ന്‍റ​ർ​പ്രൈ​സ​സ്, , എ​സ് കെ ​ക​ൺ​സ​ൾ​ട്ട​ൻ​സി, എം​ജെ എ​ന്‍റ​ർ​പ്രൈ​സ​സ്, ആ​ർ​ബി ട്രേ​ഡേ​ഴ്സ്, മാ​രു​തി എ​ന്റ​ർ​പ്രൈ​സ​സ്, ടെ​ക്നോ​ള​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ശി​വ​രാ​ജ് സിം​ഗ് സ​ഹാ​രി, രാ​ജാ​ബാ​ബു ഡോ​ണാ​പ​ട്ടേ​ൽ മാ​നു​ഫാ​ക്ച​റി​ങ് എ​ന്നി​വ​യു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് പ​ണം നി​ക്ഷേ​പി​ച്ച​ത്.

Related posts

Leave a Comment