കാ​ന​ഡ​യി​ൽ മൂ​ന്നം​ഗ ഇ​ന്ത്യ​ൻ കു​ടും​ബം തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ചു

ഒ​ട്ടാ​വ: ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ മൂ​ന്നം​ഗ കു​ടും​ബം കാ​ന​ഡ​യി​ൽ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ചു. കാ​ന​ഡ​യി​ലെ ഒ​ന്‍റാ​റി​യോ​യി​ലാ​ണ് സം​ഭ​വം. രാ​ജീ​വ് വ​രി​ക്കോ (51), ശി​ല്‍​പ കോ​ഥ (47), മ​ഹെ​ക് വ​രി​ക്കോ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

15 വ​ർ​ഷ​മാ​യി ഇ​വ​ർ കാ​ന​ഡ​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ളാ​ണു വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ക​ത്തി​ക്ക​രി​ഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​ത്ര​മാ​ണു സ്ഥ​ല​ത്തു​നി​ന്നു ല​ഭി​ച്ച​ത്. വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ദു​രൂ​ഹ​ത കാ​ണു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കാ​ര്യ​മാ​യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും വീ​ട്ടു​കാ​രെ അ​ല​ട്ടി​യി​രു​ന്ന​താ​യി അ​റി​യി​ല്ലെ​ന്നാ​ണ് അ​യ​ല്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment