ഓൺലെെൻ തട്ടിപ്പ്;മെഡിക്കൽ വിദ്യാർഥി‌ക്ക് പ​ണം ന​ഷ്ട​മാ​യി

അ​മ്പ​ല​പ്പു​ഴ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പിലൂടെ അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം സ്വ​ദേ​ശി​യു​ടെ പ​ണം ന​ഷ്ട​മാ​യി. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ 31 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​ക്കാ​ഴം സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​​ർ​ഥി​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

വാ​ട്ട്സാ​പ്പി​ൽ സ​ന്ദേ​ശം വ​ന്ന​തി​നെത്തു​ട​ർ​ന്ന് ബി-​ക്ല​സ്റ്റ​ർ 2205 എ​ന്ന ടെ​ല​ഗ്രാം ലി​ങ്കി​ൽ ജോ​യി​ൻ ചെ​യ്യു​ക​യാ​യി​രു​ന്നു. വി​വി​ധ ക​മ്പ​നി​ക​ള​യും ഹോ​ട്ട​ലു​ക​ളെയും ​റി​വ്യൂ ചെ​യ്യ​ണ​മെ​ന്നും 22 എ​ണ്ണം ഇ​ത്ത​ര​ത്തി​ൽ ചെ​യ്യ​ണ​മെ​ന്നും ഇ​തി​ൽ നാ​ലെ​ണ്ണം സൗ​ജ​ന്യ​മാ​യും അ​ഞ്ചാ​മ​ത്തേ​തി​ന് ആ​യി​രം രൂ​പ ന​ൽ​ക​ണ​മെന്നും ​ആ​വ​ശ്യപ്പെ​ട്ട​തു പ്ര​കാ​രം വി​ദ്യാ​ർ​ഥി പ​ണം ന​ൽ​കി. പി​ന്നീ​ട് ഇ​ത്ത​ര​ത്തി​ൽ 33,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കൂ​ടു​ത​ൽ തു​ക ആ​വ​ശ്യ​പ്പെടു​ക​യും അ​ത് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ നേ​ര​ത്ത അ​ട​ച്ച പ​ണം ന​ഷ്ട​മാ​കു​മെ​ന്ന് ത​ട്ടി​പ്പ് സം​ഘം അ​റി​യി​ച്ച​തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത് തു​ട​ർ​ന്നാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്ന​ത്.

ജാ​ർ​ഖ​ണ്ഡ്, റാ​യ്പുർ, ഗു​ജ​റാ​ത്ത്, അ​ഹ​മ്മ​ദാ​ബാ​ദ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ക്കൗ​ണ്ടു ക​ളി​ലേ​ക്കാ​ണ് പ​ണം പോ​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ളി​വാ​യ​താ​യി അ​മ്പ​ല​പ്പു​ഴ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ദ്വി​ജേ​ഷ് അ​റി​യി​ച്ചു.

Related posts

Leave a Comment