ലാ​ഭ​വി​ഹി​തം വാ​ങ്ങി​ത്ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു ഒ​ന്ന​ര​ക്കോ​ടി​യു​ടെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ല്‍ ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​പ്പു​ന​ട​ത്തി​യ കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ളെ കൂ​ടി ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ര്‍ കോ​ട​ങ്ങോ​ട് വ​ട​ക്കേ​ട​ത്ത് അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍ ( 43), തൃ​ശൂ​ര്‍ ചെ​ങ്ങ​മ​നാ​ട് കി​ഴ​ക്കേ​ട​ത്ത് കെ.​ജി. രാ​ജേ​ഷ് (40), മ​ല​പ്പു​റം പൂ​വ​ത്തി​ങ്ക​ല്‍ കു​തി​ര​വ​ട്ടം ഷി​ബീ​ഷ് ലാ​ല്‍ (29) എ​ന്നി​വ​രെ​യാ​ണു അ​റ​സ്റ്റ് ചെ​യ്ത്.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ വി​വി​ധ ക​മ്പ​നി​ക​ളി​ലെ ഓ​ഹ​രി​ക​ള്‍ ട്രേ​ഡിം​ഗ് ലാ​ഭ​വും ലാ​ഭ​വി​ഹി​ത​വും വാ​ങ്ങി​ത്ത​രാം എ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ചി​ങ്ങ​വ​നം സ്വ​ദേ​ശി ന​ല്കി​യ പ​രാ​തി​യി​ലാ​ണു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടെ മ​റ്റു പ്ര​തി​ക​ളെ പോ​ലീ​സ് മു​മ്പു പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​ര്‍ ചി​ങ്ങ​വ​നം സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള ഫെ​ഡ​റ​ല്‍ ബാ​ങ്ക് ചി​ങ്ങ​വ​നം ബ്രാ​ഞ്ചി​ലെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും എ​സ്ബി​ഐ കു​റി​ച്ചി ബ്രാ​ഞ്ചി​ലെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും പ​ല​ത​വ​ണ​ക​ളാ​യി 1,59,43547 വാ​ങ്ങി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നാ​ളു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും ട്രേ​ഡിം​ഗ് ന​ട​ത്തി ലാ​ഭം ന​ല്കാ​തെ വ​ന്ന​തോ​ടെ പ​രാ​തി​ക്കാ​ര​ന്‍ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്നു പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. ചെ​റി​യ ലാ​ഭ​ത്തി​നു​വേ​ണ്ടി സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ത​ട്ടി​പ്പു​കാ​ര്‍​ക്ക് വേ​ണ്ടി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​ലൂ​ടെ അ​വ​രും ഈ ​വ​ലി​യ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ക​യും കു​റ്റ​കൃ​ത്യ​ത്തി​ലെ പ്ര​തി​ക​ളാ​യി മാ​റു​ക​യും ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment